ADVERTISEMENT

ന്യൂഡൽഹി ∙ പുതിയ വാഹനം വാങ്ങുമ്പോൾ ഇൻഷുറൻസ് തുകയും വാഹന വിലയും വെവ്വേറെ ചെക്കുകളിലായി നൽകണമെന്ന് ഇൻഷുറൻസ് റഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റിയുടെ കരട് മാർഗനിർദേശം. 

ഇൻഷുറൻസ് തുക വാഹന ഡീലർ തന്നെ വാങ്ങി നൽകുന്ന രീതി സുതാര്യമല്ലെന്ന് അന്വേഷണ സമിതി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നിർദേശം. കൂടാതെ ഗതാഗത നിയമങ്ങളുമായി പ്രീമിയം ബന്ധിപ്പിക്കാനും നിർദേശമുണ്ട്. ഓരോ തരം നിയമലംഘനത്തിനും നിശ്ചിത പോയിന്റ് കണക്കാക്കി അതിനനുസരിച്ച് പ്രീമിയം വർധിപ്പിക്കാനാണ് നിർദേശം. ഉദാഹരണത്തിന് മദ്യപിച്ചു വാഹനമോടിച്ചിട്ടുണ്ടെങ്കിൽ 100 പോയിന്റ് പിഴയുണ്ടാകും. 

എത്രയാണ് ഇൻഷുറൻസ് തുകയെന്നോ എന്തൊക്കെയാണ്  ആനുകൂല്യങ്ങളെന്നോ തുക കുറയ്ക്കാനുള്ള മാർഗങ്ങളേതൊക്കെയെന്നോ അറിയാൻ ഇൻഷുറൻസ് കമ്പനിയും ഉപയോക്താവും തമ്മിൽ നേരിട്ട് ഇടപാടുണ്ടാകുന്നാണ് നല്ലത്. വാഹനവിലയും ഇൻഷുറൻസും പ്രീമിയവും ചേർത്ത് ഒരു ചെക്ക് മാത്രം നൽകുമ്പോൾ, എത്രയാണ് കമ്പനിക്കു കൈമാറുന്നതെന്നും ഇളവുകൾ ലഭ്യമാണോ എന്നും അറിയാൻ മാർഗമില്ല. വിലപേശാനുള്ള അവസരമില്ല. 

അതിനനുസരിച്ച് നിശ്ചയിക്കുന്ന തുക പ്രീമിയത്തിൽ അധികം വരും. ഇൻഷുറൻസ് പുതുക്കാനോ പുതുതായി എടുക്കാനോ കമ്പനികളെ സമീപിക്കുമ്പോൾ ആ വാഹനം നടത്തിയ നിയമലംഘനങ്ങൾ കൂടി പരിശോധിക്കും. നാഷനൽ ഇൻഫർമാറ്റിക്സ് സെന്റർ, ട്രാഫിക് പൊലീസ് എന്നിവയുമായി ചേർന്നാണ് വിവരങ്ങൾ ശേഖരിക്കുക. പരീക്ഷണാടിസ്ഥാനത്തിൽ ഡൽഹിയിൽ ഇതാദ്യം നടപ്പാക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com