ADVERTISEMENT

റജിസ്ട്രേഷൻ നിരോധിച്ച ബിഎസ് 4 വാഹനങ്ങളെ ബിഎസ് 6 വാഹനങ്ങളാക്കി മാറ്റി വിൽക്കുന്ന സംഘത്തെ പിടിച്ച് നവി മുംബൈ പൊലീസ്. സംഘത്തിൽ നിന്ന് ഏകദേശം 7.15 കോടി രൂപ വില വരുന്ന 151 കാറുകളും പൊലീസ് കണ്ടെടുത്തു. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘത്തിലെ ഒമ്പതുപേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

ബിഎസ് 4 വാഹനങ്ങളുടെ റജിസ്ട്രേഷൻ നിരോധിച്ചതിനെ തുടർന്ന് സ്ക്രാപ്പ് ചെയ്യാൻ ലേലത്തിൽ വച്ച വാഹനങ്ങൾ സ്വന്തമാക്കിയായിരുന്നു തട്ടിപ്പ്. എൻജിന്‍ നമ്പറും ചെയ്സ് നമ്പറും പുതിയത് നൽകി, പ്രളയത്തിൽ പെട്ടവാഹനം എന്ന പേരിലായിരുന്നു വിൽപന. ഏകദേശം 400 വാഹനങ്ങൾ സംഘം ലേലത്തിൽ സ്വന്തമാക്കിയെന്നും ബാക്കി വാഹനങ്ങളെപ്പറ്റിയുള്ള അന്വേഷണം ആരംഭിച്ചെന്നുമാണ് പൊലീസ് പറയുന്നത്.

മുംബൈയിൽ നിന്ന് വാഹനങ്ങൾ മറ്റു സംസ്ഥനങ്ങളിൽ എത്തിയായിരുന്നു വിൽപന. പുതിയ വാഹനങ്ങൾ വിപണി വിലയെക്കാളും കുറഞ്ഞ നിരക്കിൽ ലഭിക്കുമ്പോൾ വാങ്ങാൻ കൂടുതൽ ആളുകളെത്തുമെന്നായിരുന്നു ഇവരുടെ പ്രതീക്ഷ. സംഘത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് ജനുവരിയിൽ അറസ്റ്റ് തുടങ്ങിയെന്നും ഫെബ്രുവരി അവസാനമാണ് എല്ലാവരേയും അറസ്റ്റ് ചെയ്തതെന്നും പൊലീസ് പറയുന്നു.

English Summary: 151 cars with banned BS4 engines seized in Mumbai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com