ADVERTISEMENT

പുത്തൻ സബ് കോംപാക്ട് എസ് യു വിയായ കൈഗറിന്റെ അരങ്ങേറ്റം ഗംഭീരമാക്കി ഫ്രഞ്ച് നിർമാതാക്കളായ റെനോ. ഡെലിവറികൾക്കു തുടക്കം കുറിച്ച ബുധനാഴ്ച ആയിരത്തി ഒരു നൂറിലേറെ കൈഗർ ആണു റെനോ ഉടമസ്ഥർക്കു കൈമാറിയത്. കഴിഞ്ഞ 15ന് അരങ്ങേറ്റം കുറിച്ച കൈഗറിനുള്ള ബുക്കിങ് രാജ്യത്തെ അഞ്ഞൂറിലേറെ ഷോറൂമുകൾ വഴിയും വെബ്സൈറ്റ് മുഖേനയും മുമ്പേ സ്വീകരിച്ചു തുടങ്ങിയിരുന്നു. 11,000 രൂപ 11,000 രൂപ അഡ്വാൻസ് ഈടാക്കിയാണു റെനോ ഇന്ത്യ ബുക്കിങ് ഏറ്റെടുക്കുന്നത്. 5.45 ലക്ഷം മുതൽ 9.55 ലക്ഷം രൂപ വരെയാണു കൈഗറിന്റെ വിവിധ വകഭേദങ്ങളുടെ ഷോറൂം വില. ആർ എക്സ് ഇ, ആർ എക്സ് എൽ, ആർ എക്സ് ടി, ആർ എക്സ് സെഡ് എന്നീ നാലു വകഭേദങ്ങളിലാണു കൈഗർ വിൽപനയ്ക്കുള്ളത്.

16-HBC-RXZ-FaceArCaspianBlueFdBl.eps

വിൽപന ആരംഭിച്ച ആദ്യ നാളിൽ തന്നെ 1100 ഉടമസ്ഥർക്കു കൈഗർ കൈമാറാൻ സാധിച്ചതിൽ റെനോ ഇന്ത്യ ഓപ്പറേഷൻസ് കൺട്രി ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും മാനേജിങ് ഡയറക്ടറുമായ വെങ്കട്ട്റാം മാമില്ലപ്പള്ളി ആഹ്ലാദം പ്രകടിപ്പിച്ചു. വിപണിയെ മാറ്റിമറിക്കാൻ പ്രാപ്തിയുള്ള പോരാളിയെയാണു കൈഗറിലൂടെ റെനോ അവതരിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മറ്റു റെനോ മോഡലുകളെ പോലെ സമകാലികമായ രൂപകൽപ്പനയാണു ‘കൈഗറി’ന്റെയും മുഖമുദ്ര. മൂന്ന് എൽ ഇ ഡികളുള്ള ഹെഡ്‌ലാം‌ം‌പ്, എൽഇഡി ഡേടൈം റണ്ണിങ് ലാംപ്, ഇരട്ട സ്ലാറ്റ് ക്രോം ഗ്രിൽ, സി ആകൃതിയിലുള്ള എൽ ഇ ഡി ടെയിൽ ലൈറ്റ്, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീൽ, ഫംക്ഷനൽ റൂഫ് റയിൽ എന്നിവയൊക്കെ കൈഗറിലുണ്ട്. ഇരട്ട വർണ സങ്കലനങ്ങളിലും കൈഗർ വിൽപ്പനയ്ക്കുണ്ട്.

renault-kiger-2

രണ്ട് എൻജിൻ സാധ്യതകളോടെയാണു ‘കൈഗറി’ന്റെ വരവ്: ഒരു ലീറ്റർ, മൂന്നു സിലിണ്ടർ ടർബോ ചാർജ്ഡ് പെട്രോൾ എൻജിനും ഒരു ലീറ്റർ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ എൻജിനും. ടർബോ എൻജിൻ 100 പി എസ് വരെ കരുത്തും 160 എൻ എമ്മോളം ടോർക്കുമാണു സൃഷ്ടിക്കുക; അഞ്ചു സ്പീഡ് മാനുവൽ, അഞ്ചു സ്പീഡ് എക്സ്ട്രോണിക് സി വി ടി ഓട്ടമാറ്റിക് ഗീയർബോക്സുകളാണു ട്രാൻസ്മിഷൻ സാധ്യതകൾ.  നാച്ചുറലി ആസ്പിറേറ്റഡ് എൻജിന് 72 പി എസ് വരെ കരുത്തും 96 എൻ എം വരെ ടോർക്കും സൃഷ്ടിക്കാനാണു പ്രാപ്തിയുള്ളത്. അഞ്ചു സ്പീഡ് മാനുവൽ, അഞ്ചു സ്പീഡ് ഈസ് ആർ ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷനുകളാണ് ഈ എൻജിനു കൂട്ട്. 

13-HBC-RXZ-34AvGCaspianBlueAlloyBiTonFdBl.eps

അകത്തളത്തിലാവട്ടെ വയർലെസ് കണക്ടിവിറ്റി, ആപ്ൾ കാർ പ്ലേ, ആൻഡ്രോയ്ഡ് ഓട്ടോ കംപാറ്റിബിലിറ്റിയോടെ എട്ട് ഇഞ്ച് ടച് സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സംവിധാനം ലഭ്യമാണ്. കൂടാതെ ഏഴ് ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ, ഓട്ടമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ഫോൺ ചാർജർ, പി എം 2.5 എയർ ഫിൽറ്റർ, ഹാൻഡ്സ് ഫ്രീ സ്മാർട് അക്സസ് കാർഡ്, സ്പീക്കർ സഹിതം ആർക്കമിസ് ത്രീ ഡി ഓഡിയോ സിസ്റ്റം, ആംബിയന്റ് ലൈറ്റിങ് തുടങ്ങിയവയുമുണ്ട്.

Renault Kiger
Renault Kiger

അഞ്ചു വ്യത്യസ്ത അക്സസറി പായ്ക്കുകളാണ് ‘കൈഗറി’നൊപ്പം റെനോ ലഭ്യമാക്കുന്നത്: സ്മാർട് പ്ലസ്, സ്മാർട്, എസ് യു വി, അട്രാക്ടീവ്, എസൻഷ്യൽ എന്നിവ. ജാപ്പനീസ് പങ്കാളിയായ നിസ്സാന്റെ ‘മാഗ്നൈറ്റി’ന്റെ ബാഡ്ജ് എൻജിനീയറിങ് രൂപാന്തരമായ ‘കൈഗറി’ന്റെ എതിരാളികൾ ഹ്യുണ്ടേയ് ‘വെന്യൂ’, മാരുതി സുസുക്കി ‘വിറ്റാര ബ്രേസ’, കിയ ‘സോണെറ്റ്’, ടാറ്റ ‘നെക്സൻ’, മഹീന്ദ്ര ‘എക്സ് യു വി 300’, ഫോഡ് ‘ഇകോസ്പോർട്’, ടൊയോട്ട ‘അർബൻ ക്രൂസർ’ തുടങ്ങിയവയാണ്. 

English Summary: Renault begins sales of SUV Kiger; delivers over 1,100 units on First day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com