Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒൻപതു കോടിയുടെ 'ഗാർഡു'മായി ബെൻസ്

Benz

ന്യൂഡൽഹി ∙ ആഡംബരത്തിന്റെ അവസാന വാക്ക്; മെഴ്സിഡിസ് ബെൻസ് എസ് 600 ഗാർഡ്. ബുള്ളറ്റ് പ്രൂഫ്, അതീവ സുരക്ഷ വാഗ്ദാനം ചെയ്യുന്ന സൂപ്പർ സെക്യൂരിറ്റി പതിപ്പ് ഇന്ത്യയിൽ പുറത്തിറക്കി. വില 8.9 കോടി രൂപ (എക്സ് ഷോറൂം ഡൽഹി). സവിശേഷതകൾ ഒട്ടേറെയാണ്. സാധാരണ തോക്കിൽ നിന്നുള്ള ബുള്ളറ്റ് മാത്രമല്ല, തീവ്രവാദികളുടെ ബാലിസ്റ്റിക് പ്രയോഗങ്ങൾ വരെ തടയാൻ കഴിവുള്ള ബോഡിയാണ് ഇതിനുള്ളത്. വെടിയേറ്റാൽ തകരാത്ത റൺ ഫ്ളാറ്റ് ടയറുകൾ.

ഗ്ളാസ് താഴ്ത്തി ഓടിക്കുമ്പോൾ പുറത്തുനിന്നു വിഷവാതക പ്രയോഗം നടക്കുന്നെന്നു തോന്നിയാൽ ഓക്സിജൻ സംവിധാനം പ്രവർത്തിപ്പിക്കാം. ഓക്സിജൻ ഉള്ളിൽ നിറയും. പുറത്തുനിന്നുള്ള വായു അകത്തു കടക്കില്ല. വേഗം മണിക്കൂറിൽ 210 കിലോമീറ്റർ. എസ് ഗാർഡിന് ഓർഡറുകൾ ലഭിച്ചുതുടങ്ങിയതായി കമ്പനിവൃത്തങ്ങൾ പറഞ്ഞു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.