Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യാസ് മരീന സർക്യൂട്ടിന്റെ പങ്കാളിയായി പിരേലി രംഗത്ത്

pirelli presents compounds for next 3 GPs

അബുദാബിയിലെ ഫോർമുല വൺ മത്സരവേദിയായ യാസ് മരീന സർക്യൂട്ടിന്റെ സ്പോൺസർമാരായി ഇറ്റാലിയൻ ടയർ നിർമാതാക്കളായ പിരേലി രംഗത്ത്. യാസ് റേസിങ് സ്കൂളുമായി സഹകരിച്ചാണു പിരേലി ഫോർമുല വൺ ലോക ചാംപ്യൻഷിപ്പിലെ അബുദാബി ഗ്രാൻപ്രിയുടെ പങ്കാളിയാവുക.

കരാറിന്റെ ഭാഗമായി യാസ് റേസിങ് സ്കൂളിന്റെയും അബുദാബി മോട്ടോർ സ്പോർട്സ് മാനേജ്മെന്റിന്റെയും വാഹനങ്ങളിൽ പിരേലി ടയറുകളാവും ഉപയോഗിക്കുക. ഒപ്പം സർക്യൂട്ടിനു ചുറ്റുമുള്ള പരസ്യങ്ങളിലും പിരേലിയുടെ സജീവസാന്നിധ്യമുണ്ടാവും.
നിലവിൽ ഫോർമുലവൺ ലോക ചാംപ്യൻഷിപ്പിന്റെ ഔദ്യോഗിക ടയർ ദാതാക്കളാണു പിരേലി. 2019 സീസൺ വരെ ഫോർമുല വൺ ലോക ചാംപ്യൻഷിപ്പിൽ മത്സരിക്കുന്ന ടീമുകൾക്കു ടയർ നൽകാനുള്ള കരാറും പിരേലിക്കുതന്നെ.

അബുദാബി ഗ്രാൻപ്രി സംഘാടകരുമായുള്ള കരാർ നിലവിൽ വന്നതോടെ യാസ് മരീന സർക്യൂട്ടിലെ ഡ്രൈവ് യാസ് പ്രോഗ്രാമിനുള്ള 49 കാറുകൾക്ക് പിരേലി ഉടൻ ടയറുകൾ നൽകി തുടങ്ങും. ആഴ്ച തോറും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് യാസ് മരീന സർക്യൂട്ടിൽ പൊതുജനങ്ങൾക്കായി ഡ്രൈവ് യാസ് പരിപാടി നടത്തുന്നത്. ആസ്റ്റൻ മാർട്ടിൻ ഡ്രൈവിങ് എക്സ്പീരിയൻസ്, ‘ഇ 63’, ‘സി എൽ എസ്’, ‘ജി ടി എസ്’ എന്നിവയുമായി മെഴ്സീഡിസ് എ എം ജി എക്സ്പീരിയൻസ്, യാസ് 3000, റാഡികൽ എസ് എസ് ടി, ഡ്രാഗ് അനുഭവവുമായി കമാറോസ്, എ എം ജി സേഫ്റ്റി കാർ തുടങ്ങിയ സാധ്യതകളാണ് ഡ്രൈവ് യാസ് പദ്ധതിയിലൂടെ യാസ് മരീന സർക്യൂട്ട് വാഗ്ദാനം ചെയ്യുന്നത്. യാസ് ഡ്രൈവിങ് സ്കൂളിൽ വർഷം തോറും പതിനായിരത്തിലേറെ സന്ദർശകരാണ് എത്തുന്നത്; കൂടാതെ 24,000 സന്ദർശകർ കാർട്ട് ട്രാക്കിലും എത്തുന്നുണ്ട്.

റെനോയിൽ നിന്നുള്ള 12 വിവിധോദ്ദേശ്യ വാഹനങ്ങൾ, നിസ്സാൻ ‘പാത്ത്ഫൈൻഡർ’, ‘എക്സ് ടെറ’ എന്നിവയ്ക്കൊപ്പം ഷട്ടിൽ ബസ്സുകളും വാട്ടർ ടാങ്കറുകളും പിക് അപ് ട്രക്കുകളുമൊക്കെയാണ് അബുദാബി മോട്ടോർ സ്പോർട് മാനേജ്മെന്റിന്റെ ശേഖരത്തിലുള്ളത്. സർക്യൂട്ടിലെ ഈ എഴുപത്തി അഞ്ചോളം വാഹനങ്ങൾക്കായി പിരേലി വർഷം തോറും ആയിരത്തി അഞ്ഞൂറിലേറെ ടയറുകൾ നൽകേണ്ടി വരും.

pirelli-tyres

പിരേലിയുമായി സഹകരിക്കാൻ അവസരം ലഭിക്കുന്നതിൽ ആഹ്ലാദമുണ്ടെന്നും വർഷങ്ങൾക്കിടയിൽ ഇതു വിജയസഖ്യമായി മാറുമെന്നും യാസ് മരീന സർക്യൂട്ട് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ അൽ താരിക് അൽ അമേരി അഭിപ്രായപ്പെട്ടു. യാസ് റേസിങ് സ്കൂളിന്റെ വാഹനങ്ങൾക്കു മികച്ച പ്രകടനം ഉറപ്പാക്കാൻ പിരേലി ടയറുകൾക്കു കഴിയുമെന്ന് കമ്പനിയുടെ മിഡിൽ ഈസ്റ്റ് ആൻഡ് ഇന്ത്യ കാർലോസ് മിലാനി പ്രത്യാശിച്ചു.

ഫോർമുല വൺ ലോക ചാംപ്യൻഷിപ്പിന് 2009 മുതൽ അബുദാബി വേദിയൊരുക്കുന്നുണ്ട്. ഇത്തവണ സീസണിലെ അവസാന റൗണ്ടായ അബുദാബി ഗ്രാൻപ്രി നവംബർ 27നാണു നടക്കുക. 

Your Rating: