Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അബുദാബി പൊലീസിന്റെ കിടിലൻ കാർ ചെയ്സ്

abudabi-police-car-chase

ഹോളിവുഡ് സിനിമകളിൽ മാത്രം കാണുന്ന രംഗങ്ങൾ. സൂപ്പർ കാറിൽ വില്ലൻ പറപറക്കുന്നു. പിന്നാലെ പൊലീസ്. ഒടുവിൽ സിനിമാ സ്റ്റൈലിൽ വില്ലനെ പൊലീസ് കീഴടക്കുന്നു. അങ്ങനെ സംഭവം ശുഭപര്യവസാനത്തിലെത്തുന്നു.

അബുദാബി പൊലീസാണ് ഇൗ ‘മോക്ക് ഡ്രിൽ’ വിഡിയോ യൂട്യൂബിൽ ഇട്ടത്. വിഡിയോയുടെ ആദ്യം നീല മക്‌ലാരൻ MP4-12C കാറിലാണ് പ്രതിനായകൻ സഞ്ചരിക്കുന്നത്. പൊലീസ് ഹെലികോപ്ടറിലും മറ്റു ചില കാറുകളിലുമായി ഇദ്ദേഹത്തെ പിന്തുടരുന്നു. ഇതിനിടെ ഒരു പ്രത്യേക സോഫ്റ്റ്വെയർ ഉപയോഗിച്ച് വില്ലന്റെ മുഖം പൊലീസ് തിരിച്ചറിയുന്നു.

പിന്നാലെ വില്ലൻ തന്റെ മക്‌ലാരൻ കാർ ഉപേക്ഷിച്ച് ഫെറാരി എടുക്കുന്നു. എന്നിട്ടും പൊലീസ് വിടുന്നില്ല. നിസ്സാൻ ജി ടി ആറിലും ഫോക്സ്‌വാഗൻ കാറുകളിലുമൊക്കെയായി പിന്തടുർന്ന് അതിനാടകീയമായി അവർ കള്ളനെ കയ്യോടെ പിടികൂടന്നു. തങ്ങളുടെ സേവനങ്ങളെയും കഴിവുകളയും കുറിച്ച് മറ്റുള്ളവരെ കൂടി അറിയിക്കുന്നതിന് ഇറക്കിയ വിഡിയോ ഇപ്പോൾ യൂട്യൂബിൽ തരംഗമാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.