Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആക്ടീവ വീണ്ടും ഒന്നാമത്

ഗിയർലെസ് സ്കൂട്ടറുകളെ നമുക്ക് പരിചയപ്പെടുത്തി തന്നതു കൈനറ്റിക് ഹോണ്ടയാണെങ്കില്‍, ഗീയർലെസ് സ്കൂട്ടറുകള്‍ക്ക് ജനങ്ങളുടെ ഇടയിൽ വേരോട്ടമുണ്ടാക്കിയത് ഹോണ്ട ആക്ടീവയാണ്. 2001 ൽ പുറത്തിറങ്ങിയ ആക്ടീവ അക്ഷരാർത്ഥത്തിൽ ജനപ്രിയ സ്കൂട്ടറായി മാറുകയായിരുന്നു. വിൽപനയിൽ സ്കൂട്ടറുകളേയും എന്തിന് ബൈക്കുകളെ വരെ മറികടന്നു മുന്നേറുന്ന ആക്ടീവ ഇന്ത്യയിൽ ഏറ്റവും വിൽപ്പനയുള്ള ഇരുചക്രവാഹനം എന്ന പദവി വീണ്ടും സ്വന്തമാക്കിയിരിക്കുന്നു.

കഴിഞ്ഞ ജനുവരി മാസത്തിൽ 2.10 ലക്ഷം ആക്ടീവകളാണ് ഇന്ത്യയിൽ ആകെമാനം വിറ്റിരിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള ഹീറോ സ്പ്ലെന്‍‍ഡറിന്റെ വിൽപന 1.99 ലക്ഷം മാത്രം. 2015 ഡിസംബറിനെ അപേക്ഷിച്ച് ആറു ശതമാനം വളർച്ചയാണ് ആക്ടീവ 2016 ജനുവരിയിൽ നേടിയത്. സ്പ്ലെന്‍‍ഡറുടെ വിൽപ്പനയിൽ കഴിഞ്ഞ മാസത്തേക്കാൾ 11 ശതമാനം ഇടിവും രേഖപ്പെടുത്തി. ഈ സാമ്പത്തിക വർഷത്തിൽ‌ അഞ്ചാം തവണയാണ് ആക്ടീവ വിൽപനയില്‍ ഒന്നാം സ്ഥാനത്തെത്തുന്നത്. ആക്ടീവയുടെ വിൽപനയിൽ വളർച്ചയുണ്ടെങ്കിലും 2015 ജനുവരിയെ അപേക്ഷിച്ച് ഹോണ്ടയുടെ വിൽപന 4.18 ശതമാനം ഇടിഞ്ഞു.

Your Rating: