Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പത്തൊമ്പത് മണിക്കൂർ നിർത്താതെ പറക്കാൻ ഒരുങ്ങി സിംഗപ്പൂർ എയർലൈൻസ്

A350

ലോകത്തിലെ ഏറ്റവും ദൈർഘ്യം കൂടിയ നോൺ സ്റ്റോപ്പ് കൊമേഴ്‌സ്യൽ ഫൈറ്റ് എന്ന റിക്കോർഡ് സിംഗപ്പൂർ എയർലൈൻസിന് സ്വന്തമായിരുന്നു 2013 വരെ. സിംഗപ്പൂരിൽ നിന്ന് ന്യൂയോർക്ക് വരെയുള്ള 15335 കിമീ ദൂരം പത്തൊമ്പത് മണിക്കൂറുകൊണ്ടായിരുന്നു സിംഗപ്പൂർ എയർലൈൻസ് പറന്നുകൊണ്ടിരുന്നത്. 2004 ൽ തുടങ്ങിയ റൂട്ട് ലാഭകരമല്ലെന്ന് കണ്ടായിരുന്നു 2013 ൽ നിർത്തലാക്കിയത്. 

പത്തൊമ്പത് മണിക്കൂർ നിർത്താതെ പറക്കുന്ന യാത്രാവിമാനത്തിന്റെ റൂട്ട് സിംഗപൂർ എയർലൈൻസ് തിരിച്ചുകൊണ്ടുവരുകയാണ്. അതിനായി പുതിയ എ350-900 ൽ പരിഷ്‌കാരങ്ങൾ വരുത്തി 19 മണിക്കൂർ യാത്രയ്‌ക്കൊരുക്കാനുള്ള ഓർഡർ സിംഗപ്പൂർ എയർലൈൻസ് എയർബസിന് നൽകി കഴിഞ്ഞു. വിമാനത്തിന്റെ ഭാരം കുറച്ച് ഏകദേശം 25 ശതമാനത്തോളം ഇന്ധനക്ഷമത വരുത്തനാണ് എയർബസ് ശ്രമിക്കുന്നത്. പുതിയ വിമാനം 2018 ൽ മുതൽ സർവീസ് തുടങ്ങുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ദുബൈ ആസ്ഥാനമായുള്ള വിമാന കമ്പനിയായ എമിറേറ്റ്‌സ് തങ്ങളുടെ 17 മണിക്കൂർ നോൺസ്‌റ്റോപ്പ് റൂട്ട് പ്രഖ്യാപിച്ചത് അടുത്തിടെയാണ്. അടുത്ത വർഷം ഫെബ്രുവരി ഒന്നിന് വിമാനം ആദ്യ യാത്ര നടത്തുമെന്നാണ് എമിറേറ്റ്‌സ് അറിയിച്ചിരിക്കുന്നത്. ദുബൈ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് ടോക്യൂമെൻ എയർപോർട്ടിലേക്കുള്ള 13821 കിലോമീറ്റർ ദൂരം 17.35 മണിക്കൂറിൽ പറന്നാണ് എമിറേറ്റ്‌സ് റിക്കോർഡ് സ്വന്തമാക്കാൻ ഒരുങ്ങുന്നത്. നിലവിൽ ഡിസ്‌നിയിൽ നിന്ന് ഡാലസിലേയ്ക്കുള്ള 13,805 കിലോമീറ്റർ ദീരം 15.45 മണിക്കൂറുകൊണ്ട് പറക്കുന്നതാണ് ഏറ്റവും അധികം സമയം നിർത്താതെ പറക്കുന്ന യാത്രാവിമാനത്തിന്റെ റിക്കോർഡ്.