Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹ്യുണ്ടേയ് എലാൻട്രയുടെ പുതിയ മോഡൽ

new-elantra All New Elantra

ഹ്യുണ്ടേയ്‌യുടെ മിഡ് സൈസ് സെഡാൻ എലാൻ‍‍‍ട്രയുടെ പുതിയ മോഡൽ ഇന്ത്യൻ വിപണിയിലെത്തി. 13.22 ലക്ഷം മുതൽ 19.53 ലക്ഷം രൂപ വരെയാണു കോട്ടയം എക്സ്ഷോറൂം വില. പുതിയ മോഡൽ പുറത്തിറക്കിയതിന്റെ ഭാഗമായുള്ള പ്രാരംഭ വിലയാണിതെന്നും അടുത്തവർഷം ജനുവരി മുതൽ കാറിന്റെ വില ഉയരുമെന്നും എലാൻട്ര പുറത്തിറക്കിക്കൊണ്ടു കമ്പനി അറിയിച്ചിട്ടുണ്ട്.

new-elantra-1 All New Elantra

എസ്, എസ്എക്സ്, എസ്എക്സ് എടി, എസ്എക്സ് (ഒ), എസ്എക്സ് (ഒ) എടി എന്നിങ്ങനെ അഞ്ചു വകഭേദങ്ങളുമായാണ് എലാൻട്ര എത്തുന്നത്. സ്കോഡ ഒക്ടാവിയ, കൊറോള ഓൾട്ടിസ് തുടങ്ങിയ വാഹനങ്ങളുമായി മൽസരിക്കുന്ന എലാൻട്രയിൽ 2 ലീറ്റർ പെട്രോൾ എൻജിനും 1.6 ലീറ്റർ ഡീസൽ എൻജിനുമാണ് ഉപയോഗിക്കുക. 2 ലീറ്റർ പെട്രോൾ എൻജിൻ 6200 ആർപിഎമ്മിൽ 152 പിഎസ് കരുത്തും 4000 ആർപിഎമ്മിൽ 19.6 കെജിഎം ടോർക്കും ഉത്പാദിപ്പിക്കും. 1.6 ലീറ്റർ ഡീസൽ എൻജിൻ 4000 ആർപിഎമ്മിൽ 128 പിഎസ് കരുത്തും 1900-2750 ആർപിഎമ്മിൽ 26.5 കെജിഎം ടോർക്കും നൽകും.

new-elantra-2 All New Elantra

പുതിയ എലാൻട്രയുടെ കോട്ടയം എക്സ്ഷോറൂം വിലകൾ

പെട്രോൾ
എസ്- 13.22 ലക്ഷം രൂപ
എസ്എക്സ്- 15.05 ലക്ഷം രൂപ
എസ്എക്സ് എടി-16.17 ലക്ഷം രൂപ
എസ്എക്സ് (ഒ)-16.88
എസ്എക്സ് (ഒ) എടി- 18.30

ഡീസൽ
എസ്- 15.05 ലക്ഷം രൂപ
എസ്എക്സ്- 16.68 ലക്ഷം രൂപ
എസ്എക്സ് (ഒ)-18.00
എസ്എക്സ് (ഒ) എടി- 19.53

Your Rating: