Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്നോവയല്ല ഇനി ക്രിസ്റ്റ

New-Toyota-Innova-2016-Exterior Toyota Innova Crysta

ഡൽഹി ഓട്ടോഎക്സ്പോയിൽ പുറത്തിറക്കുന്ന പുതിയ ഇന്നോവയുടെ പേരും കൂടുതൽ വിവരങ്ങളും ടൊയോട്ട ഇന്ത്യ പുറത്തുവിട്ടു. ഇന്നോവ ക്രിസ്റ്റ എന്നാണ് പുതിയ എംയുവിയുടെ പേര്. പൂർണ്ണമായും പുതിയ പ്ലാറ്റ്ഫോമിൽ നിർമ്മിച്ച എംയുവിക്ക് പഴയതിനെക്കാൾ 180 എംഎം നീളവും 60 എംഎം വീതിയും 45 എംഎം പൊക്കവും കൂടുതലുണ്ടാകും. എന്നാൽ വീൽബെയ്സ് പഴയതു തന്നെ. പഴയ 2.5 ലിറ്റർ എൻജിനു പകരം പുതിയ 2.4 ലിറ്റർ എൻജിനായിരിക്കും ഇന്നോവ ക്രിസ്റ്റയിൽ. 147 ബിഎച്ച്പി കരുത്തും 360 എന്‍‌എം ടോർക്കുമുണ്ട് വാഹനത്തിന്. പഴയതിനെക്കാൾ ഇന്ധനക്ഷമതയും ക്രിസ്റ്റക്ക് കൂടുതലുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്

New-Toyota-Innova-2016 Toyota Innova Crysta

പുതിയ രൂപത്തിലും ഭാവത്തിലുമെത്തുന്ന ഇന്നോവ അപ്പ്മാർക്കറ്റ് ലുക്ക് കൊടുക്കാനാണ് ടൊയോട്ട ശ്രമിച്ചിരിക്കുന്നത്. ഇന്റീരിയറിലും കാതലായ മാറ്റങ്ങളുണ്ട്. പുതിയ സ്റ്റിയറിംഗ് വീൽ, മൾട്ടി മീഡിയ സിസ്റ്റം, മീറ്റർ കൺസോള്‍ എന്നിവ ഇന്നോവ 2016 ന്റെ പ്രത്യേകതയാണ്. പൂർണ്ണമായും പുതിയ ടിഎംജിഎ പ്ലാറ്റ്ഫോമിലാണ് പുതിയ ഇന്നോവ നിർമ്മിച്ചിരിക്കുന്നത്. മേജർ മോഡൽ ചേഞ്ച് (എം എം സി) എന്നു പേരിട്ട പദ്ധതിയുടെ ഭാഗമായാണ് ‘ഇന്നോവ’യുടെ രൂപമാറ്റമെന്ന് കമ്പനി വിശദീകരിക്കുന്നു. പുതുമോഡലുകളുടെ കാര്യത്തിൽ ടാറ്റ മോട്ടോഴ്സ് പിന്തുടരുന്നതിനു സമാനമായ സമീപനമാവും ടി കെ എമ്മും സ്വീകരിക്കുക; ടാക്സി വിഭാഗത്തിൽ പുതിയ ‘ഇന്നോവ’ വിൽപ്പനയ്ക്കില്ലെന്നാണു കമ്പനിയുടെ നിലപാട്. പകരം വ്യക്തിഗത ഉപയോഗത്തിനാവുമത്രെ ടൊയോട്ട മുൻഗണന നൽകുക. ഒപ്പം ട്രാവൽ/ടൂറിസം മേഖലയ്ക്കായി പഴയ ‘ഇന്നോവ’ നിലനിർത്താനുള്ള സാധ്യതയാണു ടൊയോട്ട പരിഗണിക്കുന്നുണ്ട്. ‌

toyota-innova-2016-interior Toyota Innova Crysta

ഇന്തോനേഷ്യയിൽ പെട്രോൾ, ഡീസൽ എഞ്ചിനുകൾ വില്‍പ്പനയ്ക്കുണ്ടെങ്കിലും ഇന്ത്യയിൽ‌ ഡീസലിനായിരിക്കും കൂടുതൽ സാധ്യത. വ്യക്തിഗത ഉപയോഗത്തിനുള്ള എം പി വികൾക്കുള്ള ആവശ്യം ഗണ്യമായി ഉയരുന്നതു മുൻനിർത്തിയാണു ടി കെ എമ്മിന്റെ നിലപാട് മാറ്റമെന്നാണു വിദഗ്ധരുടെ വിലയിരുത്തൽ. നഗരങ്ങൾക്കിടയിലെ യാത്രകളിൽ ഇത്തരം വാഹനങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണവും ക്രമമായി ഉയരുന്നുണ്ട്. ടി കെ എമ്മിന്റെ അവതരണ മോഡലും എം പി വിയുമായിരുന്ന ‘ക്വാളിസ്’ പിൻവലിച്ച വേളയിൽ 2005ലാണ് ‘ഇന്നോവ’ ഇന്ത്യൻ നിരത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. തുടർന്നുള്ള ദശാബ്ദത്തിനിടെ 5.43 ലക്ഷത്തോളം ‘ഇന്നോവ’കളാണ് ആഭ്യന്തര വിപണിയിൽ വിറ്റഴിഞ്ഞത്. കഴിഞ്ഞ വർഷമാവട്ടെ ടി കെ എമ്മിന്റെ മൊത്തം വാഹന വിൽപ്പനയിൽ 45 ശതമാനവും ‘ഇന്നോവ’യായിരുന്നു.വിപണിയിൽ ശരിയായ സ്ഥാനം ഉറപ്പാക്കാനായി ‘ഇന്നോവ’ വകഭേദങ്ങളുടെയും വിലയുടെയും കാര്യത്തിൽ ആദ്യകാലത്ത് ടൊയോട്ട നിരന്തരം പരീക്ഷണങ്ങൾ നടത്തിയിരുന്നു. ഇപ്പോൾ പന്ത്രണ്ടോളം വകഭേദങ്ങളിൽ വിൽപ്പനയ്ക്കുള്ള ‘ഇന്നോവ’യ്ക്ക് 11 മുതൽ 17 ലക്ഷം രൂപ വരെയാണു വില.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.