Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിൽവിയ സലിറ്റി ലംബോർഗ്നി വിപണന വിഭാഗം മേധാവി

lamborghini-huracan_lp580-2-1

ഇറ്റാലിയൻ ആഡംബര സ്പോർട്സ് കാർ നിർമാതാക്കളായ ലംബോർഗ്നിയുടെ ദക്ഷിണ പൂർവ ഏഷ്യ, ഓഷ്യാനിയ, ഇന്ത്യ മേഖലകളുടെ വിപണന, പൊതുജന സമ്പർക്ക(പി ആർ) വിഭാഗം മാനേജറായി സിൽവിയ സലിറ്റിയെ നിയമിച്ചു. നിലവിൽ ബ്രിട്ടീഷ് അത്യാഡംബര കാർ നിർമാതാക്കളായ ബെന്റ്ലി മോട്ടോഴ്സിൽ ബെന്റ്ലി മോട്ടോഴ്സ് സിംഗപ്പൂരിന്റെ വിപണന, ആശയവിനിമയ വിഭാഗം ഏഷ്യ പസഫിക് മേഖല മാനേജരായിരുന്നു സലിറ്റി. പുതിയ ചുമതലയിൽ ദക്ഷിണ പൂർവ ഏഷ്യ, ഓഷ്യാനിയ, ഇന്ത്യ മേഖലയിൽ ലംബോർഗ്നിയുടെ വിപണനത്തിന്റെയും പി ആർ പരിപാടികളുടെയും മേൽനോട്ടി സിൽവിയ സലിറ്റിക്കാവും.

കമ്യൂണിക്കേഷൻസ് രംഗത്ത് രണ്ടു പതിറ്റാണ്ടിന്റെ പ്രവർത്തന പരിചയമുള്ള സലിറ്റിക്ക് വിപണന വിഭാഗത്തിലും മികച്ച അനുഭവസമ്പത്തുണ്ട്. ഇക്കാലത്തിനിടെ ഫെറാരി, പ്രമാക്, ആൽഫ റോമിയൊ, പിയാജിയൊ തുടങ്ങിയ കമ്പനികളിൽ അവർ പ്രവർത്തിച്ചിട്ടുണ്ട്. ഏഷ്യൻ വാഹന വ്യവസായത്തിൽ ലംബോർഗ്നിക്ക് അർഹമായ പ്രസക്തി നേടിക്കൊടുക്കുന്നതിൽ സലിറ്റിയുടെ പ്രവൃത്തി പരിചയം സഹായകമാവുമെന്നാണു പ്രതീക്ഷ.

കമ്പനിയുടെ ദക്ഷിണ പൂർവ ഏഷ്യ — ഓഷ്യാനിയ — ഇന്ത്യ മേഖല മാർക്കറ്റിങ്, പി ആർ മാനേജരായി സിൽവിയയെ സ്വാഗതം ചെയ്യുന്നതിൽ ആഹ്ലാദമുണ്ടെന്ന് ഓട്ടമൊബിലി ലംബോർഗ്നി ഏഷ്യ പസഫിക് ജനറൽ മാനേജർ ആൻഡ്രിയ ബാൽഡി അഭിപ്രായപ്പെട്ടു. രണ്ടു വർഷത്തിനകം പുതിയ എസ് യു വിയായ ‘ഉറുസ്’ അരങ്ങേറ്റത്തിനൊരുങ്ങുന്ന വേളയിൽ കമ്യൂണിക്കേഷൻ മേഖലയിൽ മികച്ച അനുഭവസമ്പത്തുള്ള സിൽവിയയുടെ വരവ് ലംബോർഗ്നിക്ക് ഏറെ ഗുണകരമാവുമെന്നും ബാൽഡി പ്രത്യാശിച്ചു.  

Your Rating: