Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അപ്പാച്ചെ ആർടിആർ 200 ജനുവരി 20 ന് എത്തും

imgtvs-apache-200-2

ടിവിഎസിന്റെ അപ്പാച്ചെ ആർടിആർ സീരീസിലെ പുതിയ ബൈക്കായ അപ്പാെച്ച 200 ഈ മാസം 20 ന് പുറത്തിറങ്ങും. പൾസർ 200, ഡ്യൂക്ക് 200 തുടങ്ങിയ വാഹനങ്ങളോട് നേരിട്ട് ഏറ്റുമുട്ടാനാകും അപ്പാച്ചെ 200 എത്തുക. സ്പോർട്ടിയായ ലുക്കിൽ ടി വി എസ് പുറത്തിറക്കുന്ന ബൈക്കിന്റെ പരീക്ഷണയോട്ട ചിത്രങ്ങൾ ഓൺലൈനിൽ പ്രചരിച്ചിരുന്നു.

200 സിസി സിംഗിൾ സിലിണ്ടർ നാല് വാൽവ് ലിക്യുഡ് കൂൾഡ് എൻജിനാണ് ബൈക്കിന്. 25-30 ബിഎച്ച്പി വരെ കരുത്ത് ഉൽപാദിപ്പിക്കുമെന്നാണ് കരുതുന്നത്. എബിഎസ് വകഭേദവും അപ്പാച്ചേ 200 ൽ ഉണ്ടാകുമെന്നാണ് കരുതുന്നത്. മുന്നിൽ ടെലിസ്കോപ്പിക് സസ്പെൻഷൻ ഉപയോഗിക്കുന്ന ബൈക്കിന്റെ പിന്നിൽ മോണോഷോക്ക് സസ്പെൻഷനാണ്.