Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അപ്പോളൊ ടയേഴ്സ് ഡയറക്ടർ ജേക്കബ് തോമസ് രാജിവച്ചു

Appolo

ഡൽഹി ആസ്ഥാനമായ ടയർ നിർമാതാക്കളായ അപ്പോളൊ ടയേഴ്സിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫിസർക്കു പിന്നാലെ കമ്പനി ഡയറക്ടറും മലയാളിയുമായ കെ ജേക്കബ് തോമസും സ്ഥാനമൊഴിഞ്ഞു. കേരളത്തിലെ വാണിയമ്പാറ റബേഴ്സിന്റെ മാനേജിങ് ഡയറക്ടറായ തോമസ് അപ്പോളൊ ടയേഴ്സിലെ സ്വതന്ത്ര, നോൺ എക്സിക്യൂട്ടീവ് ഡയറക്ടറായിട്ടാണു സേവനം അനുഷ്ഠിച്ചിരുന്നത്.

വ്യക്തിപരമായ കാരണങ്ങളാലാണു കെ ജേക്കബ് തോമസ് ഡയറക്ടർ സ്ഥാനം രാജിവച്ചതെന്ന് അപ്പോളൊ ടയേഴ്സ് ശനിയാഴ്ച ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിനെ അറിയിച്ചു. കേരളത്തിലെ കോംഫോം ലിമിറ്റഡിന്റെയും മാനേജിങ് ഡയറക്ടറായ ജേക്കബ് തോമസ് കഴിഞ്ഞ എട്ടിനാണത്രെ അപ്പോളൊ ടയേഴ്സിന്റെ ഡയറക്ടർ സ്ഥാനത്തു നിന്നുള്ള രാജിക്കത്ത് കമ്പനിക്കു കൈമാറിയത്.

ഒരാഴ്ചയോളം മുമ്പാണ് അപ്പോളൊ ടയേഴ്സിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫിസർ(സി എഫ് ഒ) സ്ഥാനം രാജ് ബാനർജി രാജി വച്ചൊഴിഞ്ഞത്. കഴിഞ്ഞ ഫെബ്രുവരിയിൽ മാത്രം ചുമതലയേറ്റ ബാനർജിയുടെ രാജി മനസ്സില്ലാ മനസ്സോടെ സ്വീകരിക്കുന്നെന്നായിരുന്നു അപ്പോളൊ ടയേഴ്സിന്റെ പ്രതികരണം. സി എഫ് ഒ സ്ഥാനമൊഴിയാനുള്ള തീരുമാനം ഏപ്രിൽ 30നാണു ബാനർജി കമ്പനിയെ അറിയിച്ചത്. അപ്പോളൊ ടയേഴ്സ് സി എഫ് ഒ ആയിരുന്ന സൂനം സർക്കാർ കമ്പനിയുടെ പ്രസിഡന്റും ചീഫ് ബിസിനസ് ഓഫിസറുമായി സ്ഥാനക്കയറ്റം നേടിയ ഒഴിവിലായിരുന്നു ബാനർജിയുടെ നിയമനം.

രാജ്യത്തു സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന വൻകിട കമ്പനിയുടെ റിഫൈനിങ് ബിസിനസ് വിഭാഗം ചീഫ് ഫിനാൻഷ്യൽ ഓഫിസർ സ്ഥാനത്തു നിന്നായിരുന്നു ബാനർജി അപ്പോളൊ ടയേഴ്സിലെത്തിയത്. മുമ്പ് ഓയിൽ എക്സ്പ്ലൊറേഷൻ, കമോഡിറ്റി ട്രേഡിങ്, മാർക്കറ്റിങ്, റിഫൈനിങ് മേഖലകളിലായി 20 വർഷത്തോളം ബി പി(പഴയ ബ്രിട്ടീഷ് പെട്രോളിയം)യിലും അദ്ദേഹം സേവനം അനുഷ്ഠിച്ചിരുന്നു. സി എഫ് ഒ സ്ഥാനത്തു ബാനർജിയുടെ പിൻഗാമിയെ അപ്പോളൊ ടയേഴ്സ് പ്രഖ്യാപിച്ചിട്ടില്ല.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.