Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആസ്റ്റൺ മാർട്ടിന്റെ ഇലക്ട്രിക്ക് കാർ 2017 ൽ

Aston Martin Rapide S

ലോകത്തിലെ പ്രമുഖ വാഹന നിർമ്മാതാക്കളെല്ലാം തങ്ങളുടെ ഇലക്ട്രിക്ക് കാറുകൾ പരീക്ഷിക്കുകയാണ്. ഔഡിക്കും, ബിഎംഡബ്ല്യുവിനും, ടൊയോട്ടക്കുമെല്ലാം പിറകെ തങ്ങളുടെ ഇലക്ട്രിക്ക് കാർ പ്രൊജക്റ്റുമായി എത്തിയിരിക്കുകയാണ് ആസ്റ്റൺ മാർട്ടിൻ. 

ബ്രിട്ടീഷ് കമ്പനിയായ ആസ്റ്റൺ മാർട്ടിന്റെ ആദ്യ ഇലക്ട്രിക്ക് കാർ 2017 ൽ പുറത്തിറങ്ങുമെന്നാണ് കമ്പനി സിഇഒ ആൻഡി പാൽമെർ അറിയിച്ചിരിക്കുന്നത്. പൂർണ്ണമായും വൈദ്യുതിയിൽ ഒാടുന്ന ആദ്യ ആസ്റ്റൺ മാർട്ടിൻ, നാല് ഡോർ കൂപ്പെയായിരിക്കും. നിലവിലുള്ള ആസ്റ്റൺ മാർട്ടിൻ റാപ്പിഡ് എസിന്റെ പുതിയ വകഭേദമായി എത്തുന്ന ഈ ഇലക്ട്രിക്ക് ലക്ഷ്വറി കൂപ്പെയ്ക് 800 കുതിരശക്തി കരുത്തും ഉണ്ടാകും.

യുറോപ്പിലും അമേരിക്കയിലും അന്തരീക്ഷമലിനീകരണ ചട്ടങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് വാഹന നിർമ്മാതാക്കൾ ഇലക്ട്രിക്ക് വാഹന നിർമ്മാണത്തിലേയ്ക്ക് എത്തുന്നത്. കൂടാതെ 2012 മുതൽ 2014 വരെയുള്ള കാലയളവിൽ ഇലക്ട്രിക്ക് കാറുകളുടെ വിൽപ്പന ഏകദേശം 80 ശതമാനത്തോളമാണ് വളർന്നത്. അതും നിർമ്മാതാക്കളെ കൂടുതൽ ഇലക്ട്രിക്ക് വാഹനങ്ങൾ പുറത്തിറക്കുന്നതിന് പ്രേരിപ്പിക്കുന്നുണ്ടെന്നാണ് കരുതുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.