Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരുത്തുറ്റ എൻജിനുമായി പുതിയ ഒൗഡി എ 8 എൽ 4.0 റ്റി സ്പോർട്

2016 Audi A8L 4.0T Sport Audi A8L 4.0T Sport

കരുത്തിനും ആഡംബര സൗകര്യങ്ങൾക്കും പേരു കേട്ട എ സീരിസിൽ നിന്നുള്ള പുതിയ എ 8 എൽ 4.0 റ്റി സ്പോർട് മോഡൽ ഒൗഡി അവതരിപ്പിച്ചു. 2016-ൽ വിപണിയിലെത്തുന്ന കാറിന്റ വില 90,500 ഡോളർ (ഏകദേശം 5,900,000 ഇന്ത്യൻ രൂപ) ആണ്.

4.0 റ്റി ട്വിൻ ടര്‍ബോ വി 8 എൻജിൻ 450 എച്ച് പി കരുത്ത് നൽകുന്നു. അതായത് പഴയ മോഡലിലെ 4.0 റ്റി എൻജിനെ അപേക്ഷിച്ച് 15 എച്ച് പി കൂടുതൽ കരുത്ത്. മുന്‍ ബംപർ താഴ്ത്തിയതിനൊപ്പം പുറകിലെ ബംപർ പരിഷ്ക്കരിച്ചിരിക്കുന്നു. വശങ്ങളിൽ നൽകിയിരിക്കുന്ന റോക്കർ പാനലുകൾ വാഹനത്തിന്റെ വീതി കൂട്ടുന്നു. സ്റ്റാൻഡേർഡ് വേർഷനിൽ 20'' 5 ഡബിൾ സ്പോക്ക് വീലുകൾ. സമ്മർ ടയറോടു കൂടിയ 21'' 5- ആം വീല്‍ ഓപ്ഷനും ലഭ്യം.

സ്പോർട്ടി ഡയമണ്ട് പാറ്റേണിലുള്ള തുന്നലുകൾ, വെന്റിലേഷൻ, മസാജ് സൗകര്യം എന്നിവ മുൻസീറ്റിൽ ഒരുക്കിയിരിക്കുന്നു. പനോരമിക് സൺറൂഫ്, അൾകാന്റ്‌റ ഹെഡ്‌ലൈനർ എന്നിവ യാത്രാസുഖം വർധിപ്പിക്കുമെന്നു കമ്പനി അവകാശപ്പെടുന്നു.

ഡ്രൈവിങ് ആയാസരഹിതമാക്കുന്ന ഒൗഡി ഡ്രൈവർ അസിസ്റ്റൻസ് ഫങ്ഷനും ഇൗ കാറിലുണ്ട്. ഈ സവിശേഷ ഫീച്ചർ അപകടസാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ഒരു പാതയിൽ നിന്നും മറ്റൊന്നിലേയ്ക്കു മാറുമ്പോൾ പിന്നിൽ നിന്നു വരുന്ന വാഹനങ്ങളെ മനസിലാക്കുവാൻ സഹായിക്കുന്ന പ്രീ സെൻസ് റിയറോടു കൂടിയ ഒൗഡി സൈഡ് അസിസ്റ്റ് ഏറ്റവും ശ്രദ്ധേയം. നാവിഗേഷൻ വിവരങ്ങൾ കാണിക്കുന്ന ഹെ‍‍ഡ്-അപ് ഡിസ്പ്ലേ, സ്റ്റോപ് - ഗോ ബട്ടണുകളോടു കൂടിയ അഡാപ്റ്റിവ് ക്രൂയിസ് ഫീച്ചർ എന്നിവയും ഡ്രൈവർ അസിസ്റ്റൻസ് ഫീച്ചറിലുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.