Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡോ മെർടെൻസ് ഔഡി ബോർഡ് ഓഫ് മാനേജ്മെന്റിൽ

audi-car

ഫോക്സ്‍‌വാഗന്‍ ഗ്രൂപ്പിൽപെട്ട ജർമൻ ആഡംബര കാർ നിർമാതാക്കളായ ഔഡിയുടെ ബോർഡ് ഓഫ് മാനേജ്മെന്റിൽടെക്നിക്കൽ ഡവലപ്മെന്റ് ചുമതലയുള്ള അംഗമായി ഡോ പീറ്റർ മെർടെൻസ് നിയമിതനായി. സ്വീഡനിലെ ഗോട്ടെബോർഗിൽ വോൾവോ കാർ കോർപറേഷനിൽ സീനിയർ വൈസ് പ്രസിഡന്റ്(റിസർച് ആൻഡ് ഡവലപ്മെന്റ്) ആയിരുന്നു അദ്ദേഹം. സാങ്കേതികതലത്തിൽ മികച്ച വൈദഗ്ധ്യവും രാജ്യാന്തരതലത്തിലെ പ്രവൃത്തി പരിചയവുമാണ് മെർടെൻസിന്റെ മികവെന്ന് ഔഡി എ ജി ബോർഡ് ഓഫ് മാനേജ്മെന്റ് ചെയർമാൻ റുപർട് സ്റ്റാഡ്‌ലർ വിശദീകരിച്ചു. ഔഡിയുടെ സാങ്കേതിക വികസന വിഭാഗത്തിന്റെ പുരോഗതിക്ക് അനുയോജ്യമായ യോഗ്യതകളുള്ള വ്യക്തിയാണു മെർടെൻസ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മെഴ്സീഡിസ് ബെൻസ് എ ജിക്കൊപ്പമാണു മെർടെൻസ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. മാനേജ്മെന്റ്തലത്തിൽ വിവിധ തസ്തികകൾ വഹിച്ച ശേഷം 1996ൽ അദ്ദേഹം ബോണിൽ ടെഗറൊൺ ടെലിമാറ്റിക്സ് ജി എം ബി എച്ചിന്റെ ചീഫ് എക്സിക്യൂട്ടീവായി; ഡെയ്മ്ലർ ക്രൈസ്ലർ സർവീസസ് എ ജിയും ഡോയിച് ടെലികോം എ ജിയും ചേർന്നു രൂപീകരിച്ച സംയുക്ത സംരംഭമായിരുന്നു ടെഗറൊൺ. തുടർനന് 2002ൽ മെർടെൻസ് ആദം ഒപെൽ എ ജിയിലെത്തി; ഇടത്തരം, വലിയ മോഡലുകളുടെ ചുമതലയുള്ള എക്സിക്യൂട്ടീവ് ഡയറക്ടറായിട്ടായിരുന്നു തുടക്കം. 2004ൽ ജനറൽ മോട്ടോഴ്സ് യൂറോപ്പിലും 2005ൽ ജനറൽ മോട്ടോഴ്സിൽ ആഗോളതലത്തിൽ തന്നെയും കോംപാക്ട് കാറുകളുടെ ചുമതലക്കാരനായി.

ബ്രിട്ടീഷ് ബ്രാൻഡുകളായ ജഗ്വാർ ലാൻഡ് റോവറിന്റെ മാനേജ്മെന്റ് ബോർഡിൽ 2010ൽ അദ്ദേഹം നിയമിതനായി; ജഗ്വാറിനും ലാൻഡ് റോവറിനും പുറമെ ബ്രാൻഡ് ഉടമകളായ ടാറ്റ മോട്ടോഴ്സ് ഗ്രൂപ്പിന്റെ തന്നെ കോർപറേറ്റ് ക്വാളിറ്റിയുടെ ചുമതല മെർടെൻസിനായിരുന്നു. 2011 മാർച്ച് മുതലാണ് ചൈനീസ് നിർമാതാക്കളായ ഗീലിയുടെ ഉടമസ്ഥതയിലുള്ള വോൾവോ കാർ കോർപറേഷനിൽ മെർടെൻസ് ഗവേഷണ, വികസന വിഭാഗങ്ങളുടെ ചുമതലയുള്ള സീനിയർ വൈസ് പ്രസിഡന്റായി ചുമതലയേറ്റത്.  

Your Rating: