Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒൗഡിയുടെ സൈക്കിൾ, വില 12.5 ലക്ഷം

Audi Sport Racing Bike

ആഡംബര കാർ നിർമ്മാതാക്കളായ ഒൗഡിയുടെ സ്പോർട് റേസിംഗ് സൈക്കിൾ വിപണിയിൽ. ടോക്കിയോയിലെ ഷോറൂമിൽ മാത്രം വിൽപ്പനയ്ക്കുള്ള സൈക്കിൾ ആകെ 50 യൂണിറ്റുകൾ മാത്രമാണ് നിർമിച്ചിട്ടുള്ളത്.

12.5 ലക്ഷം രൂപ വില വരുന്ന സൈക്കിൾ ടി 1000 കാർബൺ ഫൈബർ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഓഡിയുടെ റേസിംഗ് കാറുകളിലും ടി 1000 ഫൈബറാണ് ഉപയോഗിക്കുന്നത്. 5.8 കിലോയാണ് സൈക്കിളിന്റെ തൂക്കം.

കാർബൺ ഫൈബർ ഉപയോഗിച്ചത് കൊണ്ടാണ് തൂക്കം ഇത്രയും കുറഞ്ഞതെന്നും സൈക്കിൾ സാഹസികത ഇഷ്ടപ്പെടുന്നവർക്കായി നിർമിച്ചതാണെന്നും കമ്പനി വൃത്തങ്ങൾ പറഞ്ഞു.