Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇടിച്ചു മറിഞ്ഞു, തെന്നി വന്നു ഒന്നാം സ്ഥാനം

race Photo Courtesy: Youtube

റേസ് ട്രാക്കുകളിലെ അപകടങ്ങൾ സ്ഥിരം സംഭവമാണ്. ഒന്നാം സ്ഥാനത്തെത്താൻ പാഞ്ഞു പോകുന്ന വാഹനമോടിക്കുന്നവരുടെ കണക്കുകൂട്ടലുകൾ ഞൊടിയിട തെറ്റിയാൽ മതി കൂട്ടിയിടികളുണ്ടാകാൻ. ഇത്തരത്തിൽ കൂട്ടിയിടിച്ചിട്ടും റേസിൽ വിജയിയായ ഡ്രൈവറുടെ വിഡിയോയാണിപ്പോൾ സോഷ്യൻ മിഡിയകളിൽ വൈറലാകുന്നത്.

FIA GT World Cup 2016 at Macau, Vanthoor's massive airborne

സാധാരണയായി അപകടങ്ങൾ സംഭവിച്ചാൽ മത്സരത്തിൽ നിന്ന് പുറത്താകുകയാണ് പതിവ്. എന്നാല്‍ ഇവിടെ ഇടിച്ച് മറിഞ്ഞ് തെന്നി നീങ്ങിയെങ്കിലും ഒന്നാം സമ്മാനവുമായാണ് ഡ്രൈവർ മടങ്ങിയത്. മക്കാവുവിലെ റേസ് ട്രാക്കിലാണ് സംഭവം. ഫെഡറേഷൻ ഓഫ് ഇന്റർനാഷണൽ ഓട്ടോമൊബൈൽസ് സംഘടിപ്പിക്കുന്ന ജിടി കപ്പിന്റെ അവസാന ലാപ്പിൽ ഔഡി ടീമിന് വേണ്ടി മത്സരിക്കുന്ന ലോറൻസ് വെന്തോർ ഒാടിക്കുന്ന ഔഡി ആർ 8 ആണ് അപകടത്തിൽ പെട്ടത്.

വളവ് തിരിഞ്ഞു വന്ന ആർ 8 ബാരിക്കേഡിൽ ഇടിച്ചു മറിയുകയായിരുന്നു. തലകീഴായി മറിഞ്ഞ കാർ വളരെ തെന്നി നീങ്ങിയെങ്കിലും ലോറൻസ് അത്ഭുതകരമായി രക്ഷപെട്ടു. എന്നാൽ പിന്നീട് റേസ് തുടരാൻ പറ്റാത്തതിനാൽ തൊട്ടുപിന്നിലെ ലാപ്പിൽ മുന്നിൽ വന്നയാളുടെ സമയം വെച്ച് വിജയിയെ പ്രഖ്യാപിക്കുകയായിരുന്നു. തൊട്ടുപിന്നിലെ ലാപ്പിൽ ലോറൻസ് വെന്തോറാണ് ഒന്നാമതെത്തിയത്. 

Your Rating: