Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആസ്റ്റൺ മാർട്ടിനും ഇലക്ട്രിക്കാവുന്നു

aston-martin-rapide-e-concept-1 Aston Martin Rapide Electric Concept

ബ്രിട്ടീഷ് ലക്ഷ്വറി കാർനിർമ്മാതാക്കളായ ആസ്റ്റൺ മാർട്ടിൻ ഇലക്ട്രിക് കാർ നിർമ്മിക്കുന്നു. ചൈനീസ് കമ്പനിയായ ലീഎക്കോയുമായി സഹകരിച്ചാണ് കമ്പനി കാർ പുറത്തിറക്കുന്നത്. ആസ്റ്റൺ മാർ‌ട്ടിൻ നേരത്തെ പ്രദർശിപ്പിച്ച റാപ്പിഡ് ഇ-കാറിന്റെ രൂപത്തിലായിരിക്കും ഇലക്ട്രിക് കാർ പുറത്തിറക്കുക. ഇതിനായി ഇരുകമ്പനികളും ഉടമ്പടി ഒപ്പുവെച്ചു എന്ന് കമ്പനി പത്രക്കുറിപ്പിലൂടെ അറിയിച്ചു.

aston-martin-rapide-e-concept Aston Martin Rapide Electric Concept

പൂർണ്ണമായും വൈദ്യുതിയിൽ ഒാടുന്ന ആദ്യ ആസ്റ്റൺ മാർട്ടിൻ, നാല് ഡോർ കൂപ്പെയായിരിക്കും. നിലവിലുള്ള ആസ്റ്റൺ മാർട്ടിൻ റാപ്പിഡ് എസിന്റെ പുതിയ വകഭേദമായി എത്തുന്ന ഈ ഇലക്ട്രിക് ലക്ഷ്വറി കൂപ്പെയുടെ ആദ്യ രൂപം ഈ വർഷം അവസാനത്തോടെ പ്രദർശിപ്പിക്കുമെന്നാണ് കരുതുന്നത്.

യൂറോപ്പിലും അമേരിക്കയിലും അന്തരീക്ഷമലിനീകരണ ചട്ടങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് വാഹന നിർമ്മാതാക്കൾ ഇലക്ട്രിക് വാഹന നിർമ്മാണത്തിലേയ്ക്ക് എത്തുന്നത്. കൂടാതെ 2012 മുതൽ 2014 വരെയുള്ള കാലയളവിൽ ഇലക്ട്രിക് കാറുകളുടെ വിൽപ്പന ഏകദേശം 80 ശതമാനത്തോളമാണ് വളർന്നത്. ഇതും ആസ്റ്റൺ മാർട്ടിനെ ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കുന്നതിന് പ്രേരിപ്പിക്കുന്നുണ്ടെന്നാണ് കരുതുന്നത്. 800 മുതൽ 1000 വരെ ബിഎച്ച്പി കരുത്തുണ്ടാകും കാറിന് എന്നാണ് കരുതുന്നത്. കൂടാതെ ഒറ്റ പ്രാവശ്യം ചാർജ് ചെയ്താൽ 200 മൈൽ വരെ സഞ്ചരിക്കാനുമാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. കാർ 2018ൽ വിപണിയിലെത്തിക്കാനാണ് കമ്പനി ശ്രമിക്കുന്നത്.