Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബജാജിന്റെ പുതിയ ബൈക്ക് ‘ഡോമിനർ’; അരങ്ങേറ്റം 15ന്

bajaj-dominar Bajaj Dominar

ബജാജ് ഓട്ടോ ലിമിറ്റഡ് അവതരിപ്പിക്കുന്ന പുതിയ 400 സി സി ബൈക്കിനു ‘ഡോമിനർ 400’ എന്നു പേരിട്ടു. ബൈക്കിന്റെ നിർമാണം പുണെയ്ക്കടുത്ത് ചക്കനിലുള്ള പ്ലാന്റിൽ ആരംഭിച്ചു കഴിഞ്ഞു. കരുത്തിൽ മികവു കാട്ടുക എന്നർഥം വരുന്ന സ്പാനിഷ് വാക്കിൽ നിന്നാണു ബജാജ് ഓട്ടോ ‘ഡോമിനർ’ എന്ന പേരു കണ്ടെത്തിയത്. ബൈക്കിന്റെ ഔപചാരിക അരങ്ങേറ്റം ഈ മാസം 15നു നടക്കുമെന്നും കമ്പനി പ്രഖ്യാപിച്ചു.

ബജാജ് ഓട്ടോ ലിമിറ്റഡിൽ നിന്ന് ഇരുചക്രവാഹന പ്രേമികൾ ആകാംക്ഷാപൂർവം കാത്തിരുന്ന ബ്രാൻഡിന്റെ പേരു പ്രഖ്യാപിക്കുന്നതിൽ ഏറെ ആഹ്ലാദമുണ്ടെന്ന് കമ്പനി പ്രസിഡന്റ് (മോട്ടോർ സൈക്കിൾ ബിസിനസ്) എറിക് വാസ് അറിയിച്ചു. ബൈക്ക് പ്രേമികൾക്കിടയിൽ ഇപ്പോൾ തന്നെ കൗതുകം സൃഷ്ടിക്കുന്നതിൽ ‘ഡോമിനർ 400’ വിജയിച്ചിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഇന്ത്യൻ മോട്ടോർ സൈക്കിൾ വ്യവസായത്തിൽ തന്നെ വിപ്ലവകരമായ മാറ്റം സൃഷ്ടിക്കാൻ പര്യാപ്തമായ മോഡലാണു ‘ഡോമിനൽ 400’ എന്നും വാസ് വിലയിരുത്തുന്നു.
‘പൾസർ’ ശ്രേണിക്കു മുകളിൽ ഇടംപിടിക്കുന്ന ‘ഡോമിനറി’ൽ നിന്നുള്ള ആദ്യ മോഡലായ ‘ഡോമിനർ 400’ കഴിഞ്ഞ മാസം 18നാണ് ചക്കൻ ശാലയിൽ നിന്നു പുറത്തിറങ്ങിയത്.  

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.