Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എത്തുന്നു 400 സിസിയുടെ അവഞ്ചർ

bajaj-avenger-street-150 Bajaj Avenger Street

ക്രൂയിസർ ബൈക്കുകളിൽ തരംഗം സൃഷ്ടിച്ചാണ് പുതിയ അവഞ്ചർ വിപണിയിലെത്തിയത്. 150 സിസി, 220 സിസി വകഭേദങ്ങളുമായി എത്തിയ അവഞ്ചറിന്റെ കരുത്തുകൂടിയ എൻജിൻ വകഭേദം ബജാജ് പുറത്തിറക്കുന്നു. കെടിഎം ഡ്യുക്ക് 390, ആർസി 390 എന്നിവയിൽ ഉപയോഗിക്കുന്ന 374 സിസി എൻജിനുമായിട്ടാകും ബജാജ് അവഞ്ചർ 400 എത്തുക എന്നാണ് അറിയുന്നത്.

ഉടൻ ഇന്ത്യൻ വിപണിയിലെത്തുന്ന യുണേറ്റഡ് മോട്ടോഴ്സിന്റെ ക്രൂയിസർ ബൈക്കുകളോട് മത്സരിക്കുന്നതിനാണ് അവഞ്ചറിന്റെ കരുത്തുകൂടിയ എൻജിൻ വകഭേദം കമ്പനി പുറത്തിറക്കുന്നത്. ഡിസൈനിൽ വലിയ മാറ്റങ്ങളൊന്നുമില്ലാതെ എന്‍ജിൻ മാറ്റി പുറത്തിറക്കാനാണ് പദ്ധതിയെന്നാണ് കമ്പനിയോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്ന വിവരങ്ങൾ. സിംഗിൾ സിലിണ്ടർ, എയർകൂൾഡ് എൻജിന് 40 ബിഎച്ച്പി കരുത്തുമുണ്ടാകും. ഈ വർഷം അവസാനത്തോടെ ബൈക്ക് പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Your Rating: