Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബലേനൊ ഹൈബ്രിഡാകുന്നു

Maruti Baleno

മാരുതിയുടെ പ്രീമിയം ഹാച്ച്ബാക്കായ ബലേനൊയുടെ ഹൈബ്രിഡ് പതിപ്പ് കമ്പനി പുറത്തിറക്കുന്നു. സുസുക്കി സ്മാർട്ട് ഹൈബ്രിഡ് ടെക്നോളജി ഉപയോഗിച്ചാണ് ബലേനൊ ഹൈബ്രിഡ് ആകുന്നത്. ബലേനൊയുടെ പെട്രോൾ വകഭേദത്തിലാണ് കമ്പനി ഹൈബ്രിഡ് ടെക്നോളജി പരീക്ഷിക്കുന്നത്. നേരത്തെ സിയാസ്, എർട്ടിഗ തുടങ്ങിയ വാഹനങ്ങളുടെ ഡീസൽ മോഡലുകൾ എസ്എച്ച്‌വിഎസ് ടെക്നോളജി പ്രകാരം ഹൈബ്രിഡ് ആക്കിയിട്ടുണ്ടെങ്കിലും ആദ്യമാണ് പെട്രോളിൽ ഹൈബ്രിഡ് പരീക്ഷിക്കുന്നത്.

കാറുകളിലെ രാജകുമാരൻ ഐ – 8 തൃശൂരിലെത്തി

Maruti Baleno

എസ്എച്ച്‌വിഎസ് ടെക്നോളജി പ്രകാരം രാജ്യത്ത് ആദ്യമായി പുറത്തിറങ്ങുന്ന പെട്രോൾ മോഡലായിരിക്കും ബലേനൊ. കരുത്തും മൈലേജും ഒരുപോലെ കൂടുന്ന വകഭേദത്തിന് ബലേനോ ഡ്യുവൽജെറ്റ് എന്നാണ് കമ്പനി നല്‍കിയിരിക്കുന്ന പേര്. എന്നാൽ വാഹനം ഇന്ത്യയിൽ എന്നെത്തുമെന്ന് കമ്പനി ഇതുവരെ അറിയിച്ചിട്ടില്ല. നേരത്തെ ബലേനോയുടെ കരുത്തുകൂടിയ വകഭേദം ആർഎസ് ഈ വർഷം തന്നെ പുറത്തിറങ്ങും എന്ന വാർത്തകൾ വന്നിരുന്നു. 1.0 ലിറ്റർ മൂന്ന് സിലിണ്ടർ ബുസ്റ്റർജെറ്റ് പെട്രോൾ‌ എൻജിൻ ഉപയോഗിക്കുന്ന കാറിന്റെ കരുത്ത് 110 ബിഎച്പിയും ടോർക്ക് 170 എൻഎമ്മുമാണ്.

പെട്രോൾ ‘ഇന്നോവ ക്രിസ്റ്റ’; ബുക്കിങ് തുടങ്ങി 

Maruti Baleno

നിലവിൽ പെട്രോൾ, ഡീസൽ എൻജിനുകളോടെയാണ് നിലവിലെ ‘ബലേനൊ’ വിൽപ്പനയ്ക്കുള്ളത്. 1.2 ലീറ്റർ, വി വി ടി പെട്രോൾ, 1.3 ലീറ്റർ, ഡി ഡി ഐ എസ് ഡീസൽ എൻജിനുകളാണു കാറിന് കരുത്തേകുന്നത്. ‘സ്വിഫ്റ്റി’ലെ പെട്രോൾ എൻജിന്റെ ട്യൂണിങ് പരിഷ്കരിച്ചു ‘ബലേനൊ’യിലെത്തുമ്പോൾ പരമാവധി 83 ബി എച്ച് പി കരുത്തും 115 എൻ എം ടോർക്കുമാണു സൃഷ്ടിക്കുന്നത്. പലകുറി മികവു തെളിയിച്ച 1.3 ലീറ്റർ ഡീസൽ എൻജിനാവട്ടെ പരമാവധി 74 ബി എച്ച് പി കരുത്തും 190 എൻ എം ടോർക്കുമാണു സൃഷ്ടിക്കുക. പെട്രോൾ എൻജിനൊപ്പം അഞ്ചു സ്പീഡ് മാനുവൽ, കണ്ടിന്വസ്‌ലി വേരിയബിൾ ട്രാൻസ്മിഷൻ (സി വി ടി) ഗീയർബോക്സുകളാണുള്ളത്. ഡീസൽ എൻജിനു കൂട്ട് മാനുവൽ ഗീയർബോക്സ് മാത്രം. 

Your Rating: