Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യാചകന്റെ യാത്ര 60 ലക്ഷത്തിന്റെ ഔഡിയിൽ

Audi TT Coupe

പണം സമ്പാദിക്കാൻ ഏറ്റവും എളുപ്പമാർഗം ഭിക്ഷാടനമാണെന്ന് തോന്നുന്നു. പലരും ഭിക്ഷാടനത്തിലൂടെ കോടികൾ സമ്പാദിക്കുന്ന വാർത്തകൾ നാം കേട്ടിട്ടുണ്ട്. 60 ലക്ഷം രൂപയുടെ ഔഡി കാറിൽ സഞ്ചരിക്കുന്ന യാചകനാണിപ്പോൾ ഇന്റർനെറ്റിൽ താരം. ബ്രിട്ടനിലെ കോണ്‍വാളിലെ ഈ യാചകന്‍ ഭിക്ഷ കഴിഞ്ഞ് 60 ലക്ഷം രൂപ വിലയുള്ള ഔഡി സ്പോർട്ട്സ് കാറില്‍ കയറി വീട്ടില്‍ പോകുന്ന വിഡിയോ യൂട്യൂബിൽ ഹിറ്റാണ്.

Newquay beggar caught on camera getting into Audi TT

മാത്യൂ ബ്രിന്റൻ എന്ന പേരുള്ള ഈ യാചകന് കാർ മാത്രമല്ല വീടും സ്വന്തമായുണ്ടെന്നാണ് ബ്രിട്ടനിലെ മാധ്യമങ്ങളുടെ കണ്ടെത്തൽ. എന്തൊക്കെയായാലും ഈ വിഡിയോ പുറത്ത് വന്നതോടെ 35-കാരനായ ബ്രിന്റന്റെ വരുമാനം നിലച്ചിരിക്കുകയാണ്. എന്നാൽ തനിക്ക് കാർ ബന്ധുവിന്റെ കൈയ്യിൽ നിന്ന് ലഭിച്ചതാണെന്നാണ് പറയുന്നത്. കൂടാതെ വിഡിയോയും ചിത്രങ്ങളും പുറത്തു വന്നതിന് ശേഷം തനിക്കെതിരെ വധ ഭീഷണികളും വരുന്നുണ്ട് എന്നും ബ്രിന്റൻ പോലീസിൽ പരാതിപ്പെട്ടിട്ടുണ്ട്.

Your Rating: