Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബെൻസിന്റെ ക്രിസ്മസ് ബസ്

benz-bus

ക്രിസ്മസ് എത്തിക്കഴിഞ്ഞു, നക്ഷത്രങ്ങളും പുൽകൂടുകളും എല്ലായിടത്തും ഒരുങ്ങുന്നു. ക്രിസ്മസ് ആഘോഷങ്ങൾക്ക് നിറം പകരാൻ ക്രിസ്മസ് ബസുമായി എത്തിയിരിക്കുകയാണ് മെഴ്സിഡസ് ബെൻസ്. ബെൻസ് മൾട്ടി ആക്സിൽ ട്രവേഗോ ബസിനെയാണ് ക്രിസ്മസ് ബസായി മാറ്റിയിരിക്കുന്നത്. ജർമ്മനിയിലെ മെഴ്സിഡസ് ബെൻസ് ബസ് ഫാക്റ്ററിയിലെ ഡിസൈൻ സ്റ്റുഡിയോയിലാണ് ബസ് ഡിസൈൻ ചെയ്തത്.

benz-bus1

നീല, ചുവപ്പ്, പച്ച നിറങ്ങളിലാണ് ബസ് ഉപയോഗിക്കുന്നവരുടെ ഇഷ്ടത്തിന് അനുസരിച്ച് കളർ കോംമ്പിനേഷനുകൾ മാറ്റാൻ സാധിക്കും. കൂടാതെ ക്രിസ്മസ് ആഘോഷത്തിന് മാറ്റു കൂട്ടുന്നതിനായി 135 എം എൽഇഡി ലൈറ്റുകളും ബസിലുണ്ടാകും. കൂടാതെ സാന്റാക്രൂസിന്റേയും ക്രിസ്മസ് ആഘോഷങ്ങളുടേയും ഗ്രാഫിക്സുകളും ബസിന്റെ പുറംഭാഗത്തുണ്ടാകും.

ക്രിസ്മസ് ആഘോഷം പുറം ഭാഗത്ത് മാത്രം ഒതുക്കാതെ അകത്തും ധാരാളം കൂട്ടിച്ചേർക്കലുകൾ വരുത്തിയിട്ടുണ്ടെന്നാണ് കമ്പനി അറിയിച്ചത്. ഉപഭോക്താക്കളുടെ ആവശ്യത്തിന് അനുസരിച്ച് വാടകയ്ക്ക് നൽകാനാണ് ബസ് ഉപയോഗിക്കുന്നത്. ഡിസംബർ 28 വരെയാണ് കമ്പനി ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്.