Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബെൻസ് ലക്സ് ഡ്രൈവ് കോഴിക്കോട് നടന്നു

luxe-drive-calicut

ജർമൻ വാഹന നിർമാതാക്കളായ മെഴ്സഡീസ് ബെൻസിന്റെ വിവിധ മോഡലുകളുടെ മികവ് പ്രദർശിപ്പിക്കുന്ന ലക്സ് ‍ഡ്രൈവ് കോഴിക്കോട് നടന്നു. മെഴ്സി‍ഡസ് ബെൻസിന്റെ ഉപഭോക്താക്കൾക്കും വാഹനം വാങ്ങാൻ ആഗ്രഹിക്കുന്നവർക്കുമായിട്ടാണ് ലക്സ് ഡ്രൈവ് നടന്നത്.

രാജ്യത്ത് ലക്സ് ഡ്രൈവ് നടക്കുന്ന പത്താമത്തെ നഗരമാണ് കോഴിക്കോട്. ലക്സ് ഡ്രൈവിനോട് അനുബന്ധിച്ച് ബോളിവുഡ് താരം ഷാറൂഖ് ഖാന്റെ പത്നി ഗൗരി ഖാർ രൂപകൽപ്പന ചെയ്ത ഗൃഹലങ്കാര സാമഗ്രികളുടെ പ്രദർശനവും ലക്സ് ഡ്രൈവിനോട് അനുബന്ധിച്ചു നടന്നു. കൂടാതെ മെഴ്സ‍ഡീസ് ബെൻസ് പുറത്തിറക്കുന്ന വാഹനേതര ഉൽപ്പന്നങ്ങളുടെ പ്രദർശനവും ലക്സ് ഡ്രൈവിനോടനുബന്ധിച്ച് നടന്നു. 

Your Rating: