ഡ്രൈവറില്ലാത്ത കാറുകളുടെ കാലമായിരിക്കും ഇനി വരാൻ പോകുന്നത്. അതുകൊണ്ട് തന്നെ ഒട്ടുമിക്ക വാഹന നിർമ്മാതാക്കളും ഡ്രൈവറില്ലാത്ത കാറുകളുടെ കൺസെപ്റ്റുകൾ അവതരിപ്പിക്കുന്നുണ്ട്. അടുത്തിടെ നടന്ന ടോക്കിയോ ഓട്ടോയിലിലെ പ്രധാന താരവും ഒരു ഡ്രൈവിറില്ലാത്ത കാറായിരുന്നു. മെർസിഡസ് ബെൻസ് അവതരിപ്പിച്ച വിഷൻ ടോക്കിയോ. മിനി വാൻ മോഡലിലുള്ള കാർ വൈദ്യുതി ഉപയോഗിച്ചാകും സഞ്ചരിക്കുക.
ചെറിയ മിനി വാനിന്റെ രൂപത്തിലുള്ള കൺസെപ്റ്റ് കാറിന് അത്യാധുനിക സംവിധാനങ്ങൾ കമ്പനി നൽകിയിട്ടുണ്ട്. വാഹനത്തില്‍ ബെന്‍സിന്റെ തന്നെ എഫ് സെല്‍ പ്ലഗ്ഗ് ഇന്‍ ഹൈബ്രിഡ് ഇന്‍ഡക്ഷന്‍ ചാര്‍ജ്ജഡ് ബാറ്ററി സംവിധാനമാണുള്ളത്. ഒരുതവണ ചാര്‍ജ് ചെയ്താന്‍ 600 മൈല്‍ വരെ സഞ്ചരിക്കാന്‍ കഴിയുംവിധമാണ് കണ്‍സെപ്റ്റ് വാഹനം ഒരുക്കിയിട്ടുള്ളത്. മുകളില്‍ 360 ഡിഗ്രിയില്‍ തിരിയുന്ന സെന്‍സറും ക്യാമറയും വാഹനത്തിന്റെ നിയന്ത്രണ സംവിധാനത്തിന്റെ കണ്ണുകളാണ്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.