Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യൻ നിർമിത ബി എം ഡബ്ല്യുവിനു വിലക്കിഴിവ്

BMW

പ്രാദേശികമായി സമാഹരിച്ച യന്ത്രഘടകങ്ങളുടെ വിഹിതം ഉയർന്നതോടെ ജർമൻ ആഡംബര ബ്രാൻഡായ ബി എം ഡബ്ല്യു ഇന്ത്യയിൽ നിർമിച്ചു വിൽക്കുന്ന കാറുകളുടെ വില കുറഞ്ഞു. ഇന്ത്യയിൽ നിർമിക്കുന്ന മോഡലുകൾക്ക് ആവശ്യമുള്ള യന്ത്രഭാഗങ്ങളിൽ പകുതിയോളമാണു ബി എം ഡബ്ല്യു ഇപ്പോൾ പ്രാദേശികമായി ശേഖരിക്കുന്നത്. ചെന്നൈയിലെ ശാലയിലുള്ള രണ്ട് അസംബ്ലി ലൈനുകളിലായി എട്ടു മോഡലുകളാണ് ബി എം ഡബ്ല്യു ഇപ്പോൾ ഇന്ത്യയിൽ നിർമിക്കുന്നത്; ‘വൺ സീരീസ്’, ‘ത്രീ സീരീസ്’, ‘ത്രി സീരീസ് ഗ്രാൻ ടുറിസ്മൊ’, ‘ഫൈവ് സീരീസ്’, ‘സെവൻ സീരീസ്’, ‘എക്സ് വൺ’, ‘എക്സ് ത്രീ’, ‘എക്സ് ഫൈവ്’ എന്നിവയാണു കമ്പനി ചെന്നൈയിൽ നിർമിക്കുന്നത്.

ഇവയിൽ ‘ത്രീ സീരീസ്’, ‘ത്രീ സീരീസ് ജി ടി’, ‘ഫൈവ് സീരീസ്’, ‘എക്സ് ത്രീ’, ‘എക്സ് ഫൈവ്’ എന്നിവയുടെ വില കുറച്ച ബി എം ഡബ്ല്യു വിദേശ നിർമിത കിറ്റുകൾ സംയോജിപ്പിച്ചു നിർമിക്കുന്ന ‘വൺ സീരീസ്’, ‘എക്സ് വൺ’, ‘സെവൻ സീരീസ്’ എന്നിവയുടെ വില പരിഷ്കരിച്ചിട്ടില്ല. പൂർണമായും വിദേശത്തു നിർമിച്ച് ഇന്ത്യയിൽ ഇറക്കുമതി വഴി വിൽക്കുന്ന ‘സിക്സ് സീരീസ്’, ‘സീ ഫോർ’, ‘ഐ എയ്റ്റ്’, ‘എം’ ശ്രേണി എന്നിവയുടെ വിലയിലും മാറ്റമില്ല. വിവിധ മോഡലുകൾക്ക് ഒരു ലക്ഷം മുതൽ ആറു ലക്ഷം രൂപ വരെയാണു വില കുറച്ചത്.

ഫോഴ്സ് മോട്ടോഴ്സിൽ നിന്ന് എൻജിനും ട്രാൻസ്മിഷനും വാങ്ങുന്ന ബി എം ഡബ്ല്യു സെഡ് എഫ് ഹീറോ ഷാസിയിൽ നിന്ന് ആക്സിൽ, ഡ്രാക്സൽമേയർ ഇന്ത്യയിൽ നിന്ന് ഡോർ പാനലും വയറിങ് ഹാർനസും, ടെന്നെകൊ ഓട്ടമോട്ടീവ് ഇന്ത്യയിൽ നിന്ന് എക്സോസ്റ്റ് സിസ്റ്റം, വാലിയോ ഇന്ത്യ, മഹ്ൽ ബെഹ്ർ എന്നീ കമ്പനികളിൽ നിന്ന് ഹീറ്റിങ്, വെന്റിലേഷൻ, എയർ കണ്ടീഷനിങ് സിസ്റ്റവും കൂളിങ് മൊഡ്യൂളും, ലിയർ ഇന്ത്യയിൽ നിന്നു സീറ്റ് എന്നീ ഘടകങ്ങളും സമാഹരിക്കുന്നുണ്ട്.

ബി എം ഡബ്ല്യുവിന്റെ വിവിധ ഇന്ത്യൻ നിർമിത മോഡലുകളുടെ പുതുക്കിയ ഷോറൂം വില ഇപ്രകാരമാണ്(ലക്ഷം രൂപയിൽ; പഴയ വില ബ്രാക്കറ്റിൽ):

ത്രീ സീരീസ്: 320 ഡി പ്രസ്റ്റീജ് — 34.90(35.90), 320 ഡി ലക്ഷ്വറി ലൈൻ — 38.90(39.90), 320 ഡി സ്പോർട് ലൈൻ — 38.90(39.90), ജി ടി സ്പോർട് ലൈൻ — 39.90(39.90), ജി ടി ലക്ഷ്വറി ലൈൻ — 42.90(44.50).

ഫൈവ് സീരീസ്: 520 ഡി പ്രസ്റ്റീജ് — 44.90(46.90), 520 ഡി പ്രസ്റ്റീജ് പ്ലസ് — 47.90(49.90), 520 ഡി ലക്ഷ്വറി ലൈൻ — 49.90(51.90), 530 ഡി എം സ്പോർട് — 59.90(62.50).

എക്സ് ത്രീ: എക്സ് ത്രീ 20 ഡി എക്സ്പഡീഷൻ — 46.90(47.90), എക്സ് ത്രീ എക്സ് ലൈൻ — 51.90(52.90), എക്സ് ത്രീ 30 ഡി എം സ്പോർട് — 59.90(59.90).

എക്സ് ഫൈവ്: എക്സ് ഫൈവ് എ2ക്സ് ഡ്രൈവ് 30 ഡി(എക്സ്പെഡീഷൻ) — 65.90, എക്സ് ഫൈവ് 30 ഡി(ഡിസൈൻ പ്യുവർ എക്സ്പീരിയൻസ്) — 69.90, എക്സ് ഡ്രൈവ് 30 ഡി(ഡിസൈൻ പ്യുവർ എക്സ്പീരിയൻസ് സെവൻ സീറ്റർ) — 72.90.