Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിഎംഡബ്ല്യൂ പുതിയ ഡീലർഷിപ് കൊച്ചിയിൽ

bmw-kochi

ബിഎംഡബ്ല്യൂവിന്റെ പുതിയ ഡീലർഷിപ് കൊച്ചിയിൽ ആരംഭിച്ചു. കളമശേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇവിഎം ഓട്ടോക്രാഫ്റ്റ് (EVM Autokraft) ആണ് ബിഎംഡബ്ല്യൂവിന്റെ പുതിയ ഡീലർഷിപ് സ്വന്തമാക്കിയത്. കേരളത്തിലെ രണ്ടാമത്തെ ബിഎംഡബ്ല്യൂ ഡീലർഷിപ് ആണ് സാബു ജോണിയുടെ ഉടമസ്ഥതയിലുള്ള ഇവിഎം ഓട്ടോക്രാഫ്റ്റ്. ബിഎംഡബ്ല്യൂവിന്റെ ഏറ്റവും പുതിയ മോഡലുകൾ, വാഹനഭാഗങ്ങൾ, വിൽപനാനന്തര സേവനം എന്നിവ ഇനി ഇവിഎം ഓട്ടോക്രാഫ്റ്റിൽ ലഭ്യമാകും.

അർബൻ സ്ട്രീറ്റ് ഡിസ്പ്ലേ കൺസെപ്റ്റിലാണ് ഷോറൂം നിർമിച്ചിരിക്കുന്നത്. ബിഎംഡബ്ല്യൂ ഷോറൂമുകളുടെ മുഖമുദ്രയായ ഇരട്ടസെയിൽ ലോഞ്ച് ലെയൗട്ട് ഡിസ്പ്ലേ എരിയയ്ക്കു സമീപത്തായി നൽകിയിരിക്കുന്നു. അകത്തളത്തിൽ അ‍ഞ്ചു കാറുകൾ ഒരേ സമയം പ്രദർശിപ്പിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിട്ടുള്ളത്. ബിഎംഡബ്ല്യൂവിന്റെ ഏറ്റവും മുന്തിയ മോഡലുകള്‍ ഇവിടെ ഇടംപിടിക്കും.

ആഡംബരത്തിനു പേരുകേട്ട തങ്ങളുടെ കാറുകളുടെ വിപണനവും സേവനവും കേരളത്തിൽ കൂടുതൽ മികവുറ്റതാക്കുന്നതിനു പുതിയ ഡീലർഷിപ്പിലൂടെ സാധിക്കുമെന്നു പ്രതീക്ഷിക്കുന്നതായി ബിഎംഡബ്ല്യൂ ഗ്രൂപ്പ് ഇന്ത്യ പ്രസി‍ഡന്റ് ഫ്രാങ്ക് ഷ്ലോയ്ഡർ പറഞ്ഞു. അതേസമയം ലോകോത്തര ബ്രാൻഡുമായി സഹകരിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്നു സാബു ജോണി അഭിപ്രായപ്പെട്ടു. പ്ലാറ്റിനോ ക്ലാസിക് ആണ് കേരളത്തിലെ ആദ്യ ബിഎംഡബ്ല്യൂ ഡീലർ. കൊച്ചിയിലും കോഴിക്കോടും ഇവർക്ക് ഷോറൂമുകളുണ്ട്. കേരളത്തിലെ രണ്ട് ഡീലർഷിപ്പുകൾ ഉള്‍പ്പെടെ നിലവിൽ 41 ബിഎംഡബ്ല്യൂ ഡീലർഷിപ്പുകളാണ് ഇന്ത്യയിലാകെയുള്ളത്.