Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിലക്കുറവിൽ ബിഎം‍‍ഡബ്ല്യു ജി 310 ആർ

bmw-g310-5 BMW G 310 R

ജർമൻ നിർമാതാക്കളായ ബി എം ഡബ്ലു അവതരിപ്പിക്കുന്ന ചെറിയ ബൈക്ക് ജി 310 ആറിന്റെ യുകെ വില പ്രഖ്യാപിച്ചു. 4290 യൂറോ (ഏകദേശം 3.88 ലക്ഷം രൂപ) വിലയുള്ള ബൈക്കിന് പ്രധാന എതിരാളികളെ അപേക്ഷിച്ചു വില കുറവാണ്. ഇന്ത്യയിൽ നിർമിച്ചു കയറ്റുമതി ചെയ്യുന്ന ബൈക്കിന്റെ ഇന്ത്യൻ വില രണ്ടു ലക്ഷത്തിന് അടുത്തായിരിക്കും എന്നാണു പ്രതീക്ഷിക്കുന്നത്. മ്യൂനിച്ചിൽ രൂപകൽപ്പന നിർവഹിച്ച 300 സി സി ബൈക്ക് നിർമിക്കുന്നത് ബെംഗലൂരുവിലെ ടി വി എസ് മോട്ടോർ കമ്പനി ശാലയിലാണു നിർമിക്കുന്നത്.

bmw-g310-4 BMW G 310 R

യൂറോപ്പിനു പുറത്ത് ബി എം ഡബ്ല്യു മോട്ടോറാഡ് നിർമിക്കുന്ന ആദ്യ ബൈക്കെന്ന പെരുമയും സ്വന്തമാക്കിയ‘ജി 310 ആർ' 1948ൽ പുറത്തുവന്ന ‘ആർ 24’നു ശേഷം ശേഷി കുറഞ്ഞ എൻജിനുമായി വിപണിയിലെത്തുന്ന ‍ബി എം ഡബ്ല്യു മോഡലു‌മാണ്. മികച്ച രൂപകൽപ്പനയുടെ പിൻബലത്തോടെയാണു ബൈക്കിന്റെ വരവ്. ‘എസ് 1000 ആർ’, ‘ആർ 1200 ആർ’ എന്നിവയുമായി ശക്തമായ ബന്ധം നിലനിർത്തിയാണു കമ്പനി ‘ജി 310 ആർ’ സാക്ഷാത്കരിച്ചിരിക്കുന്നത്. കാഴ്ചപ്പൊലിമയ്ക്കപ്പുറം എൻജിന്റെ മികവാകും പുതിയ ബൈക്കിന്റെ പ്രധാന സവിശേഷത.

bmw-g310-3 BMW G 310 R

ഇരട്ട ഓവർഹെഡ് കാംഷാഫ്റ്റിന്റെയും ഫ്യുവൽ ഇൻജക്ഷന്റെയും പിൻബലത്തോടെയാണു ബൈക്കിലെ 313 സി സി, സിംഗിൾ സിലിണ്ടർ, നാലു വാൽവ്, ലിക്വിഡ് കൂൾഡ് എൻജിന്റെ വരവ്. പോരെങ്കിൽ ഇന്ധന നിലവാര ഭേദമില്ലാതെ ലോകത്തിന്റെ ഏതു കോണിലും പ്രവർത്തിക്കാൻ കഴിയും വിധമാണ് ഈ എൻജിന്റെ ഘടന. 9,500 ആർ പി എമ്മിൽ 34 ബി എച്ച് പി വരെ കരുത്തും 7,500 ആർ പി എമ്മിൽ 28 എൻ എം വരെ ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. പ്രതിവർഷം രണ്ടു ലക്ഷം ബൈക്ക് വിൽക്കുകയെന്ന ലക്ഷ്യം കൈവരിക്കുന്നതിൽ ‘ജി 310 ആർ’ നിർണായക സംഭാവന നൽകുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു. ഇന്ത്യയിൽ കെ ടി എം ‘ഡ്യൂക്ക് 390’, കാവസാക്കി ‘സെഡ് 250’ തുടങ്ങിയവയോടാവും ‘ജി 310 ആറി’ന്റെ ഏറ്റുമുട്ടൽ.