Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റെയ്ഞ്ച് റോവർ ഇവോക് ബുക്കിങ് ആരംഭിച്ചു

2016-range-rover-evoque-2

മുംബൈ ∙ ലാൻഡ് റോവറിന്റെ ഏറ്റവും പുതിയ ആഡംബര എസ്‍യുവി റെയ്ഞ്ച് റോവർ ഇവോക് ബുക്കിങ് ആരംഭിച്ചു. 2016 എസ്‍‌യുവി മോഡൽ നവംബറിൽ പുറത്തറിങ്ങും. ഇന്ത്യയിലെമ്പാടുമുള്ള എല്ലാ അംഗീകൃത ലാൻഡ് റോവർ ഷോറൂമുകളിലും ബുക്കിങ് സൗകര്യമുണ്ടാകും.

ഹാന്‍ഡ്സ് ഫ്രീ ടെയിൽഗേറ്റ് ഫങ്ഷൻ, ഹെഡ് അപ് ഡിസ്പ്ലേ, സറൗണ്ട് ക്യാമറ സിസ്റ്റം, 17 സ്പീക്കറുകൾ, 825 വാട്ട് മെറീഡിയൻ റ്റിഎം സറൗണ്ട് സൗണ്ട് സിസ്റ്റം, പിന്‍ സീറ്റ് എന്റർടെയ്ൻമെന്റ് സിസ്റ്റം തുടങ്ങിയ ആഡംബര ഫീച്ചറുകളാണു റെയ്ഞ്ച് റോവർ ഇവോകിന്റെ പ്രധാന ആകർഷണങ്ങൾ.

2016-range-rover-evoque-3

ആകർഷകമായ ഡിസൈൻ, മികച്ച ടെക്നോളജി എന്നിവയോടെയെത്തുന്ന പുതിയ റെയ്ഞ്ച് റോവർ ഇവോക് സ്റ്റാറ്റസിനും ആഡംബരത്തിനും മാറ്റു കൂട്ടുമെന്ന് ജാഗുവർ ലാൻഡ് റോവർ ഇന്ത്യ പ്രസിഡന്റ് രോഹിത് സൂരി പറഞ്ഞു. ലോകമെമ്പാടും ലാൻഡ് റോവർ ഇവോക്കിനു മികച്ച പ്രതികരണമാണു ലഭിക്കുന്നത്. ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല സൂരി തുടർന്നു പറഞ്ഞു.

റെയ്ഞ്ച് റോവർ, റെയ്ഞ്ച് റോവർ സ്പോർട്ട്, ഡിസ്കവറി 4, ഡിസ്കവറി സ്പോർട്ട് മോഡലുകളാണ് ലാൻഡ് റോവറിന്റെതായി ഇന്ത്യൻ നിരത്തിൽ ഇപ്പോഴുള്ളത്. ഇവയിൽ ഡിസ്കവറി സ്പോർട്ട് ഇന്ത്യയിൽ തന്നെ നിർമിതമാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.