Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആവേശമായ് ക്യാമ്പ് ജീപ്പ്

jeep-wrangler Jeep Wrangler

ഓഫ് റോഡ് പ്രേമികൾക്ക് ആവേശമുയർത്തി ക്യാമ്പ് ജീപ്പ് കൊച്ചിയിൽ നടന്നു. ജീപ്പുകളുടെ ഓഫ് റോഡിങ് ശേഷി പ്രദർശിപ്പിക്കുന്നതിനായാണ് കൊച്ചിയിൽ ക്യാമ്പ് സംഘടിപ്പിച്ചത്. ഡൽഹി, മുംബൈ, കോയമ്പത്തൂർ എന്നീ നഗരങ്ങളിൽ സംഘടിപ്പിച്ചതിന് ശേഷമാണ് ക്യാമ്പ് ജീപ്പ് കൊച്ചിയിൽ അരങ്ങേറിയത്.

ജീപ്പിന്റെ എസ് യു വികളായ ഗ്രാൻഡ് ചെറോക്കി, റാംഗ്ലർ എന്നീ മോഡലുകളാണ് ക്യാമ്പിൽ പങ്കെടുത്തത്. വ്യത്യസ്ത ടെറൈനുകളിലെ ദുർഘടം നിറഞ്ഞ സാഹചര്യങ്ങളിലൂടെ തരണം ചെയ്യാനുള്ള ജീപ്പ് മികവ് കാണിക്കുന്നതിനാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ലക്ഷ്വറിയും കരുത്തും ഓഫ്റോഡിങ് മികവും ഒരുപോലെ കോർത്തിണക്കിയാണ് ജീപ്പ് വാഹനങ്ങൾ നിർമിക്കുന്നതെന്നാണ് എഫ്സിഎ ഇന്ത്യ പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായ കെവിൻ ഫ്ളിൻ പറഞ്ഞത്. എഴുപത്തിയഞ്ച് വർഷത്തിൽ അധികം പഴക്കമുള്ള ബ്രാൻഡിനെ ഇന്ത്യയിൽ കൂടുതൽ ജനകീയമാക്കുന്നതിനാണ് ഇത്തരത്തിലുള്ള ക്യാമ്പുകൾ സംഘടിപ്പിക്കുന്നതെന്നും ഫ്‌ളിൻ‌ കൂട്ടിച്ചേർത്തു.

അമേരിക്കൻ യൂട്ടിലിറ്റി വാഹന നിർമാതാക്കളായ ജീപ്പ് കഴിഞ്ഞ വർഷമാണ് ഇന്ത്യയിലെത്തിയത്. ഗ്രാൻഡ് ചെറോക്കി, ഗ്രാൻഡ് ചെറോക്കി എസ്ആർടി, റാംഗ്‌ളർ അൺലിമിറ്റഡ് എന്നീ വാഹനങ്ങളാണ് ജീപ്പ് ഇന്ത്യയിൽ പുറത്തിറക്കിയിരിക്കുന്നത്. പൂർ‌ണമായും ഇറക്കുമതി ചെയ്യുന്ന മോഡലുകൾക്ക് 57 ലക്ഷം മുതൽ 1.12 കോടി രൂപ വരെയാണ് വില.

Your Rating: