Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അപകടത്തിന്റെ തൽസമയ വിഡിയോ

accident-2

മോഡിഫൈഡ് വാഹനത്തിന്റെ ശബ്ദം കേൾക്കാൻ വാഹന പ്രേമികൾക്കെല്ലാം വളരെയധികം ഇഷ്ടമാണ്. മോഡിഫൈ ചെയ്ത 2004 സുബാരു ഫോറസ്റ്റർ എക്സ്ടിയിൽ നടത്തിയ അഭ്യാസത്തിനിടെ നടത്തിയ അപകടമാണിപ്പോള്‍ യുട്യൂബിൽ വൈറലായിരിക്കുന്നത്. അമിതവേഗതയിൽ സഞ്ചരിച്ചപ്പോൾ സംഭവിച്ച അപകടത്തിന്റെ വിഡിയോ വാഹനം ഓടിച്ച ജിമ്മി എന്ന കാലിഫോർണിയ സ്വദേശി തന്നെയാണ് യൂട്യൂബിൽ അപ്‌ലോഡ് ചെയ്തത്.

accident-1

എന്താണ് സംഭവിച്ചതെന്ന് ജിമ്മി പറയുന്നുമുണ്ട്. കഴിഞ്ഞ വർഷം കാലിഫോർണിയയിലെ എയിഞ്ചൽ ക്രസ്റ്റ് ഹൈവേയിലാണ് അപകടം നടന്നത്. ജിമ്മി ചിത്രീകരിച്ച വിഡിയോയിൽ അമിതവേഗത്തിൽ പോകുന്നതും വാഹനം നിയന്ത്രണം വിട്ട് മലയുടെ മുകളിൽ നിന്നു താഴെപ്പോകുന്നതും ജിമ്മിയുടെ ആ സമയത്തെ പ്രതികരണവുമെല്ലാം വിഡിയോയിലുണ്ട്. തലകീഴായി മറിഞ്ഞ വാഹനം ഡ്രൈനേജ് പൈപ്പിൽ തടഞ്ഞ് നിൽ‌ക്കുകയായിരുന്നു.

accident

ഭാഗ്യം കൊണ്ട് പരിക്കുകളൊന്നും പറ്റിയില്ല. പരിചയമില്ലാത്ത റോഡുകളിലൂടെ അമിതവേഗതയിൽ പോകുന്നവർക്ക് ഒരു പാഠമാകട്ടെ ഈ വിഡിയോ എന്നു കരുതിയാണ് യൂട്യൂബിൽ അപ്‍ലോഡ് ചെയ്തത് എന്നാണ് ജിമ്മി പറയുന്നത്. എന്തൊക്കെയായാലും ജനുവരി നാലിന് പോസ്റ്റ് ചെയ്ത വിഡിയോ ഇതുവരെ 25 ലക്ഷത്തിലധികം ആളുകളാണ് യൂട്യൂബിലൂടെ കണ്ടത്.

Caught on Dashcam - Car Crash and Flip Off the Side of a Mountain - Angeles Crest Highway

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.