Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒന്നരലക്ഷം കിലോമീറ്ററിൽ കൂടുതൽ പിന്നിടുന്ന മൂന്ന് കാറുകൾ

Honda City

ഇന്ത്യക്കാർക്ക് കാറുകൾ ദീർഘമായ ഉപയോഗത്തിനുള്ളതാണ്. ആശിച്ച് മോഹിച്ച് വാങ്ങിച്ച കാർ ഒരുപാട് കാലം ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവരാണ് നാം. മൈലേജ് കാർഡിറക്കി പുതിയ കാറുകൾ കമ്പനികൾ വിറ്റഴിക്കുമ്പോഴും ഭേദപ്പെട്ട മൈലേജും, മികച്ച ഡ്രൈവും ഏറ്റവും ഉപരി മികച്ച എഞ്ചിനുമുള്ള കാറുകൾ തന്നെയാണ് വിപണിയിലെ ഹോട്ട് സ്റ്റാറുകൾ. ഉപഭോക്താക്കളുടെ അഭിപ്രായ പ്രകാരം 150000 കിലോമീറ്റർ ഒരു കുഴപ്പവും കൂടാതെ ഒാടുന്ന മൂന്ന് കാറുകളെയാണ് ഇനി പരിചയപ്പെടുന്നത്.

Maruti Suzuki Wagon R

മാരുതി സുസുക്കി വാഗൺ ആർ

തൊണ്ണൂറുകളുടെ അവസാനം ഇന്ത്യയിലെത്തിയ കാറാണ് വാഗൺ ആർ. പുറത്തിറങ്ങി പതിനാറ് വർഷം കഴിഞ്ഞിട്ടും വാഗൺആറിന്റെ ജനപ്രീതിക്ക് ഒട്ടും കുറവ് വന്നിട്ടില്ല. 1.1 ലിറ്റർ പെട്രോൾ എഞ്ചിനുമായി എത്തിയ കാറിന്റെ നിലവിലുള്ള മോഡൽ 1 ലിറ്റർ എഞ്ചിനാണ്. ഇന്ത്യയിൽ ആദ്യമെത്തിയ ടോൾബോയികളിലൊന്നായ വാഗൺ ആർ ഒരു ചെറു കുടുംബത്തിന് ചേരുന്ന കാറാണ്. കൃത്യമായി സർവീസ് ചെയ്യുകയാണെങ്കിൽ ഒന്നര ലക്ഷം കിലോമീറ്റർ ഒരു കുഴപ്പവും കൂടാതെ ഓടും ഈ ഹാച്ച്ബാക്ക്. ഇന്റീരിയറിന് അൽപം ഭംഗി കുറവാണ് എന്നത് മാത്രമാണ് വാഗൺ ആറിന്റെ പോരായ്മ.

Honda City

ഹോണ്ട സിറ്റി

ഹോണ്ടയുടെ ഇന്ത്യയിലെ ആദ്യ കാറാണ് സിറ്റി. 1998 ൽ പുറത്തിറങ്ങിയ സിറ്റി ഇന്നും ഒരു കുഴപ്പവുമില്ലാതെ ഉപയോഗിക്കുന്ന ധാരാളം ആളുകളുണ്ട്. പ്രീമിയം സെഗ്മെന്റിലെ മികച്ചൊരു കാറായ സിറ്റിയുടെ നാല് തലമുറകാളാണ് ഇന്ത്യയിലെത്തിയിട്ടുള്ളത്. 1.5 ലിറ്റർ ഐ വിടെക്ക് പെട്രോൾ എഞ്ചിനുള്ള കാർ ഒന്നര ലക്ഷം കിലോമീറ്ററിൽ അധികം സഞ്ചരിക്കുമെന്നാണ് അനുഭവസ്ഥർ പറയുന്നത്. അകം പുറം ഒരുപോലെ ഭംഗിയുള്ള കാറിന്റെ ഡീസൽ എഞ്ചിൻ പുറത്തിറങ്ങിയത് അടുത്തിടെയാണ്. 

Toyota Innova

ടൊയോട്ട ഇന്നോവ

ഇന്നോവ ടാക്‌സി സെഗ്മെന്റിന്റെ ഇഷ്ടകാറായത് എഞ്ചിന്റെ മികവുകൊണ്ടാണ്. യാത്രാസുഖവും എഞ്ചിൻ പെർഫോമൻസും ഡ്യൂറബിലിറ്റിയുമെല്ലാം ഒരുപോല ഒത്തുചേർന്ന് ഇന്നോവ 2004 ലാണ് ഇന്ത്യയിത്തിയത്. 2.5 ലിറ്റർ ഡീസൽ എഞ്ചിനുള്ള കാർ ഇന്ത്യയിലെ ഏറ്റവും വിൽപ്പനയുള്ള എംപിവികളിലൊന്നാണ്. വലിയ വാഹനമാണെങ്കിലും എളുപ്പം ഹാൻഡിൽ ചെയ്യാൻ സാധിക്കും വാഹനത്തെ, യാത്ര സുഖത്തിനും ഇന്നോവ മുന്നിൽ തന്നെ. അൽപം വിലകൂടുതലാണെന്നതാണ് ഒരു ചെറിയ പോരായ്മ. 

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.