Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രക്കുകൾക്കായി ‘വിൻ’ ടയറുമായി സിയറ്റ്

ceat-logo

സിയറ്റ് ടയേഴ്സിൽ നിന്നു ട്രക്കുകൾക്കുള്ള വിൻ ശ്രേണിയിലെ ടയറുകൾ രാജ്യവ്യാപകമായി വിൽപ്പയ്ക്കെത്തി. ദൃഢതയേറിയ ബെൽറ്റും ബീഡ് ഭാഗത്തെ കടുപ്പവുമുള്ളതിനാൽ ഈ ശ്രേണിയിലെ ടയറുകൾക്ക് കൂടുതൽ ഭാരവാഹകശേഷിയും ഇന്ധനക്ഷമതയും ഉറപ്പുനൽകാനാവുമെന്ന് നിർമാതാക്കൾ അവകാശപ്പെട്ടു. സാധാരണ ചരക്കുനീക്കത്തിനൊപ്പം അതിവേഗം കേടാവുന്ന സാധനസാമഗ്രികൾ, മണൽ, കല്ല് തുടങ്ങിയവയുടെ കടത്തിനും ടാങ്കറിലെ ഉപയോഗത്തിനും അനുയോജ്യമാണു വിൻ ശ്രേണിയെന്നു സിയറ്റ് അറിയിച്ചു.

മുമ്പത്തെ പ്രോ സീരീസ് ടയറുകളിൽ നിന്നാണു സിയറ്റ് വിൻ ശ്രേണി വികസിപ്പിച്ചത്; ടെൻഷൻ നിയന്ത്രിത കാരകാസും കരുത്തേറിയ റബറും സ്റ്റീലും സമന്വയിക്കുന്ന ബീഡുമൊക്കെ ഈ ടയറിന്റെ പ്രത്യേകതയാണ്. രാജ്യത്തെ ട്രക്ക് ഉടമകളുടെ ആവശ്യങ്ങൾ നിറവേറ്റാൻ ലക്ഷ്യമിട്ടാണു വിൻ ശ്രേണി അവതരിപ്പിക്കുന്നതെന്നു സിയറ്റ് ടയേഴ്സ് വൈസ് പ്രസിഡന്റ്(മാർക്കറ്റിങ്) നിതീഷ് ബജാജ് അഭിപ്രായപ്പെട്ടു.

വിവിധ പ്രത്യേകതകളും നേട്ടങ്ങളുമുള്ളതിനാൽ ട്രക്ക് ഉടമകളിൽ നിന്നു മികച്ച പ്രതികരണം നേടാൻ വിൻ ശ്രേണിക്കു കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. അധികം വൈകാതെ ട്രക്ക് വിപണിയുടെ ഇഷ്ട ടയറായി വിൻ മാറുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ഗതാഗതമേഖലയുടെ കാര്യക്ഷമത ഉയർത്തുക വഴി കടത്തു കൂലി കുറയ്ക്കാനും സാമ്പത്തിക വളർച്ചയ്ക്കും ഉൽപ്പാദനക്ഷമതയ്ക്കും മികച്ച സംഭാവന നൽകാനും പുതിയ ടയറുകൾക്കു കഴിയുമെന്നാണു കമ്പനിയുടെ വിലയിരുത്തൽ.  

Your Rating: