Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉത്സവകാലം: ‘സെലിബ്രേഷൻ എഡീഷനു’മായി ടാറ്റ

genx-nano-celebration-edition ജെനെക്സ് നാനോ

ഉത്സവകാല വിൽപ്പന ലക്ഷ്യമിട്ടു ടാറ്റ മോട്ടോഴ്സ് വിവിധ കാറുകൾക്ക് പ്രത്യേക ‘സെലിബ്രേഷൻ പതിപ്പ്’ പുറത്തിറക്കി. ‘ബോൾട്ട്’, ‘ജെനെക്സ് നാനോ’, ‘സഫാരി സ്റ്റോം’, ‘ഇൻഡിഗൊ ഇ സി എസ്’ എന്നിവയുടെ ‘സെലിബ്രേഷൻ പതിപ്പി’നൊപ്പം ‘സെസ്റ്റി’ന്റെ ‘ആനിവേഴ്സറി എഡീഷനും’ അടങ്ങുന്നതാണു ടാറ്റയുടെ ഉത്സവാഘോഷ ശ്രേണി. രാജ്യവ്യാപകമായി ലഭ്യമാവുന്ന ഈ പരിമിതകാല പതിപ്പുകൾ നവംബർ 15 വരെ വിൽപ്പനയ്ക്കുണ്ടാവും.

ഇതോടൊപ്പം ഉത്സവവേള പ്രമാണിച്ചു പ്രത്യേക കാഷ്ബാക്ക് ബൊനാൻസ പദ്ധതിയും കമ്പനി ആവിഷ്കരിച്ചിട്ടുണ്ട്. ഇതനുസരിച്ച് നവംബർ 15 വരെ വിൽക്കുന്ന ടാറ്റ കാറുകൾക്കൊപ്പം കുറഞ്ഞത് 2,000 രൂപയുടെ ഇളവാണ് വാഗ്ദാനം; പരമാവധി 50,000 രൂപ വരെയാണ് വിലക്കിഴിവ്. ഭാഗ്യശാലികൾക്കാവട്ടെ വാഹന വിലയുടെ 50 ശതമാനവും 100 ശതമാനവുമൊക്കെ സ്വന്തമായേക്കാം.

ഇടപാടുകാർക്കു ശുഭാശംസ നേരാനുള്ള അപൂർവ അവസരമാണിതെന്നു ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾസ് ബിസിനസ് യൂണിറ്റ് പ്രസിഡന്റ് മയങ്ക് പരീക്ക് അഭിപ്രായപ്പെട്ടു. ഉത്സവങ്ങൾ ആഘോഷവേളയാണെന്നും ഈ അവസരത്തിൽ ഇടപാടുകാർക്കൊപ്പം ചേരാനാണു ടാറ്റ മോട്ടോഴ്സ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

‘സെലിബ്രേഷൻ എഡീഷനി’ലെ കാറുകളുടെ സവിശേഷതകൾ ഇപ്രകാരമാണ്:

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.