Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷെവർലെ കോംപാക്റ്റ് സെ‍ഡാൻ എസൻഷ്യ

chevrolet-essentia Chevrolet Essentia

നഷ്ടപ്രതാപം തിരിച്ചു പിടിക്കാൻ ഷെവർലെ ഇന്ത്യ പുതിയ കോംപാക്റ്റ് സെ‍ഡാനുമായി എത്തുന്നു. എക്സൈസ് ഡ്യൂട്ടി ഇളവ് ലക്ഷ്യമിട്ട് ഇന്ത്യൻ വിപണിക്കായി പുറത്തിറക്കുന്ന നാലു മീറ്ററിൽ താഴെ നീളമുള്ള കോംപാക്ട് സെഡാൻ എസൻഷ്യ അടുത്ത വർഷം ആദ്യം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വർഷം ആദ്യം നടന്ന ഡൽഹി ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച ബീറ്റ് എസൻഷ്യയുടെ കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ മോഡലായിരിക്കും അടുത്ത വർഷം ആദ്യം പുറത്തിറങ്ങുക.

Chevrolet Essentia Exterior Side view Chevrolet Essentia

അടുത്ത തലമുറ ബീറ്റ് ഹാച്ച്ബാക്കിനെ ആധാരമാക്കിയാണ് എസൻഷ്യയെ കമ്പനി ഡിസൈൻ ചെയ്തിരിക്കുന്നത്. പെട്രോൾ, ഡീസൽ എൻജിനുകളോടെ എസൻഷ്യ വിൽപ്പനയ്ക്കെത്തിക്കാനാണു ജി എമ്മിന്റെ നീക്കം. ബീറ്റിൽ ഉപയോഗിക്കുന്ന 1.0 ലീറ്റർ മൂന്നു സിലിണ്ടർ എൻജിനായിരിക്കും ഡീസല്‍ വകഭേദത്തിൽ. പെട്രോൾ പതിപ്പിൽ പുതിയ 1 ലീറ്റർ മൂന്നു സിലിണ്ടർ എൻജിനും ഉപയോഗിക്കും എന്നാണ് കരുതുന്നത്.

Chevrolet Essentia Interior- Dash Board and Steering Chevrolet Essentia

ഉപഭോക്താക്കളെ ആകർഷിക്കാനായി പുതിയ ഫീച്ചറുകളും സൗകര്യങ്ങളുമായിട്ടാകും പുതിയ കാർ എത്തുക. ഹാച്ച്ബാക്ക് കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവുമധികം വിൽപ്പന സാധ്യതയുള്ള കോംപാക്ട് സെഡാൻ വിഭാഗത്തിലേയ്ക്കായിരിക്കും എസൻഷ്യ എത്തുക എങ്കിലും ടാറ്റ ഉടൻ പുറത്തിറക്കുന്ന കൈറ്റ് 5 മായിട്ടാകും പ്രധാനമായും മത്സരിക്കുക. കോംപാക്ട് സെ‍ഡാൻ സെഗ്‍മെന്റിലെ മറ്റ് വാഹനങ്ങളെക്കാൾ വലിപ്പവും വിലയും എസൻഷ്യയ്ക്ക് കുറവായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.