Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിയാസിനും എർ‌‌ട്ടിഗയ്ക്കും ക്രാഷ് ടെസ്റ്റിൽ നാല് സ്റ്റാർ

ertiga-ciaz-crash-test

ആസിയൻ എൻസിഎപി നടത്തിയ ക്രാഷ് ടെസ്റ്റിൽ സിയാസിനും എർട്ടിഗയ്ക്കും നാലു സ്റ്റാർ. തായ്‌ലൻഡിൽ നിർമിക്കുന്ന സുസുക്കി സിയാസും എർട്ടിഗയുമാണു ക്രാഷ് ടെസ്റ്റിനു വിധേയമായത്. ഇന്തോനേഷ്യ, കംബോഡിയ, ലാവോസ്, ഫിലിപെൻസ്, സിംഗപ്പൂർ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിൽ വിൽക്കുന്നവയാണ് ഈ മോഡലുകൾ.

ഇരുവാഹനങ്ങളുടേയും എബിഎസും എയർബാഗുമുള്ള മോഡലുകളാണു ക്രാഷ് ടെസ്റ്റിന് ഉപയോഗിച്ചത്. 16 പോയിന്റിൽ സിയാസ്‍ 14.56 പോയിന്റ് സ്വന്തമാക്കിയപ്പോള്‍ എർട്ടിഗ 12.39 പോയിന്റാണു സ്വന്തമാക്കിയത്. തായ്‌ലൻഡിൽ നിർമിക്കുന്ന 1.4 ലിറ്റർ പെട്രോൾ എൻജിൻ മോഡലാണു പരീക്ഷണത്തിന് ഉപയോഗിച്ചത്.