Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോൺഫെഡറേറ്റ് മോട്ടോഴ്‌സിന്റെ അടുത്ത ബൈക്ക് പി120 ഫൈറ്റർ

P120 Fighter

വ്യത്യസ്ത തരം ബൈക്ക് നിർമ്മിക്കുന്നതിൽ കോൺഫെഡറേറ്റ് മോട്ടോഴ്‌സ്. അവരുടെ പുറത്തിറങ്ങിയ ഫൈറ്റർ, ഹെൽക്യാറ്റ്, റെയ്ത്ത് എന്നീ മോഡലുകളെല്ലാം സൂപ്പർ ഹിറ്റാണ്. അമേരിക്കയിലെ അലബാമ ആസ്ഥാനമായ കോൺഫെഡറേറ്റ് മോട്ടോർ സൈക്കിൾസിന്റെ ബൈക്കുകളെല്ലാം പ്രശസ്തരാണ് സ്വന്തമാക്കുന്നത്. 

കോൺഫെഡറേറ്റ് തങ്ങളുടെ ഫൈറ്റർ സീരിസിൽ പുതിയ ബൈക്ക് പുറത്തിറക്കുന്നു. 2009 ൽ പുറത്തിറങ്ങിയ പി120 ഫൈറ്ററിന്റെ പുതിയ മോഡലാണ് കമ്പനി പുറത്തിറക്കുന്നത്. ബൈക്കിന്റെ ആദ്യ ചിത്രങ്ങളും കമ്പനി പുറത്തുവിട്ടു. 200 എച്ച്പി കരുത്തുള്ള വി ട്വിൻ എഞ്ചിനാണ് പി120ന്. 2163 സിസി കപ്പാസിറ്റിയുള്ള എഞ്ചിന് 200 ബിഎച്ച് പി കരുത്തും 230 എൻഎം ടോർക്കുമുണ്ടാകും. കൺഫെഡറേറ്റിന്റെ മറ്റ് ബൈക്കുകൾപോലെ തന്നെ വ്യത്യസ്ത രൂപം തന്നെയാണ് പി120. 

P120 Fighter

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മഹീന്ദ്രസിംഗ് ധോണി ഹെൽക്യാറ്റ് സ്വന്തമാക്കിയതോടെയാണ് കോൺഫെഡറേറ്റ് ഇന്ത്യയിൽ പ്രശസ്തമാകുന്നത്. ഏകദേശം 60 ലക്ഷം രൂപ മുടക്കിയായിരുന്ന ധോണി അന്ന് ഹെൽക്യാറ്റ് സ്വന്തമാക്കിയത്. ദക്ഷിണേഷ്യയിൽ ഹെൽക്യാറ്റ് സ്വന്തമാക്കുന്ന ആദ്യ ഉടമയും ധോണിയായിരുന്നു. ധോണിയെക്കൂടാതെ ബ്രാഡ് പിറ്റ്, ടോം ക്രൂസ്, റെയാൻ റെയ്‌നോൾഡ്‌സ്, ഡേവിഡ് ബെക്കാം തുടങ്ങിയ പ്രശസ്തരും കോൺഫെഡറേറ്റ് മോട്ടോഴ്‌സിന്റെ ബൈക്കുകളുടെ ആരാധകരാണ്.