Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുരക്ഷാഭടൻമാർക്ക് 75 ലക്ഷത്തിന്റെ ബിഎംഡബ്ല്യു, വാങ്ങിക്കൊടുത്തത് അംബാനി

bmw-x5 BMW X 5, Representative Image

ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരന്മാരിൽ ഒരാൾ, സഞ്ചരിക്കുന്നതു കോടികൾ വിലയുള്ള കാറിൽ, ആസ്തി ഏകദേശം രണ്ട് ലക്ഷം കോടിയിൽ അധികം. ഇസ‍ഡ് പ്ലസ് ക്യാറ്റഗറി സെക്യൂരിറ്റിയുള്ള ശതകോടിശ്വരൻ മുകേഷ് അംബാനിയുടെ കാര്യമാണ് പറഞ്ഞു വരുന്നത്. ബിഎംഡബ്ല്യു 750 ഹൈ സെക്യൂരിറ്റിയിലും ബെൻസ് എസ് ഗാർഡിലും സഞ്ചരിക്കുമ്പോൾ സുരക്ഷയ്ക്കായ് മുന്നിലും പിന്നിലുമുള്ള സിആർപിഎഫുകാർ സഞ്ചരിക്കുന്നത് സർക്കാറിന്റെ പഴഞ്ചൻ വാഹനത്തിലാണെങ്കിൽ അതിന്റെ നാണക്കേട് അംബാനിക്ക് തന്നെയല്ലേ?

Read More: അംബാനിയുടെ കാറിന് 10 കോടിയായത് എന്തുകൊണ്ട്? 

mukesh-ambani-bmw BMW 750 High Security

ഇത്തരമൊരു നാണക്കേട് പരിഹരിക്കാൻ ഏകദേശം 75 ലക്ഷം രൂപ വിലവരുന്ന ബിഎംഡബ്ല്യുവാണ് മുകേഷ് അംബാനി തന്റെ സുരക്ഷാ ഉദ്യോഗസ്ഥർക്കു വാങ്ങിനൽകിയത്. ഒന്നും രണ്ടുമല്ല 5 ബിഎംഡബ്ല്യുവാണ് റിലയൻസ് ഇന്റസ്ട്രീസിന്റെ പേരിൽ മുകേഷ് അംബാനി വാങ്ങിയത്. 285 ബിഎച്ച്പി കരുത്തുള്ള എക്സ് 5 മോഡലാണ് സുരക്ഷാ ചുമതലയുള്ള സിആർപിഎഫിനായി വാങ്ങിയിരിക്കുന്നത്. ബീക്കൺ ലൈറ്റും സിആർപിഎഫിന്റെ ഔദ്യോഗിക ചിഹ്നവും ഘടിപ്പിച്ചാണ് ഈ ആഡംബര എസ് യു വികൾ ഇനി അകമ്പടി സേവിക്കുക.

ഇസഡ് പ്ലസ് ക്യാറ്റഗറി സെക്യൂരിറ്റിയുള്ള മുകേഷ് അംബാനിക്കൊപ്പം 36 സുരക്ഷാ ഉദ്യോഗസ്ഥർ എപ്പോഴും കാണും. ഏകദേശം 15 ലക്ഷം രൂപയാണ് സുരക്ഷയ്ക്കു മാത്രമായി അംബാനി പ്രതിമാസം ചിലവിടുന്നത്.