Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചരിത്രം സൃഷ്ടിച്ച് ക്രേറ്റ

Hyundai Creta

വിൽപ്പനയിൽ ചരിത്രം കുറിച്ച് മുന്നേറുകയാണ് ഹ്യുണ്ടേയ്‌യുടെ കോംപാക്റ്റ് എസ് യു വിയായ ക്രേറ്റ. പുറത്തിറങ്ങി അഞ്ചുമാസം കൊണ്ട് ക്രേറ്റ നേടിയത് 90000 ബുക്കിങ്ങുകളാണ്. ഇതിൽ 75000 ബുക്കിങ്ങുകൾ ഇന്ത്യയില്‍ നിന്നും 15770 ബുക്കിങ്ങുകൾ രാജ്യാന്തര വിപണിയിൽ നിന്നുമാണ് ലഭിച്ചത്. കഴിഞ്ഞ ജൂലൈയിൽ പുറത്തിറങ്ങിയ ക്രേറ്റ ഹ്യുണ്ടേയ്‌യുടെ ഏറ്റവും ഉയർന്ന വില്‍പ്പനയുള്ള മോഡലുകളിലൊന്നായി മാറിയത് ചുരുങ്ങിയ സമയം കൊണ്ടാണ്.

Creta

കൊളംബിയ, കോസ്റ്റാറിക്ക, പെറു, പനാമ തുടങ്ങിയ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളടക്കം ഏകദേശം 77 രാജ്യങ്ങളിലേയ്ക്ക് ഇന്ത്യൻ നിർമ്മിത ക്രേറ്റ കയറ്റി അയക്കുന്നുണ്ട്. ജൂലൈയിൽ പുറത്തിറങ്ങിയ ക്രേറ്റയ്ക്ക് അവതരണത്തിനു മുന്നോടിയായി പതിനായിരത്തിലേറെ ബുക്കിങ്ങുകൾ ലഭിച്ചിരുന്നുന്നു.

creta-2

ഇന്ത്യൻ‌ വിപണിയിൽ വിൽപ്പനയ്ക്കുള്ള ക്രേറ്റയ്ക്ക് മൂന്ന് എൻജിൻ വകഭേദങ്ങളുണ്ട്. 1.6 ലീറ്റർ പെട്രോൾ, 1.4 ലീറ്റർ ഡീസൽ, 1.6 ലീറ്റർ ഡീസൽ. ആറു സ്പീഡ് മാനുവൽ ഗീയർബോക്സാണ് പെട്രോൾ, 1.4 ലീറ്റർ ഡീസൽ എൻജിനുകൾക്കു കൂട്ട്. ശേഷിയേറിയ ഡീസൽ എൻജിനൊപ്പം ഓപ്ഷനൽ വ്യവസ്ഥയിൽ ഓട്ടോമാറ്റിക് ഗീയർബോക്സും ലഭ്യമാണ്.