Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീടു തകർക്കാനെത്തി ഭീമൻ കപ്പൽ

ship-attack Image Capture From Twitter

കടൽതീരത്ത് അവധി ആഘോഷമാക്കാനൊരു വീട്... എല്ലാവരുടേയും സ്വപ്നമാണത്. ആ സ്വപ്നം നൽകിയ ഭീതി നിറഞ്ഞ നിമിഷങ്ങളാണിപ്പോൾ അമേരിക്കൻ റിട്ടേർഡ് കേർളിങ് താരവും ദേശീയ ടീമിന്റെ മുൻ പരീശീലകനുമായ ബില്‍ ടോഡ്ഹണ്ടറിനും ഭാര്യക്കും സമ്മാനിച്ചത്. ടോഡ്ഹണ്ടറുടെ ഭാര്യ യാസ്മിൻ ചിത്രീകരിച്ച വിഡിയോയാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ. 122000 ടൺ ഭാരവുമുള്ള ഭീമൻ ആഢംബര കപ്പലാണ് ദിശ തെറ്റി ടോഡ് ഹണ്ടറുടെ വസതിക്ക് നേരെ അടുത്തത്.

ഫ്ലോറി‍ഡയിലെ കടൽ തീരത്തായി സ്ഥിതി ചെയ്യുന്ന വീടിന്റെ 100 മീറ്റർ അകലെ വരെ സെലിബ്രിറ്റി ഇക്വിനോക്സ് എന്ന കമ്പനിയുടെ ഉല്ലാസകപ്പൽ അടുത്തു എന്നാണ് ഗൃഹനാഥൻ പറയുന്നത്. കപ്പലിന്റെ ക്യാപ്റ്റനെതിരെ അച്ചടക്ക നടപടികൾ എടുക്കണം എന്നാവശ്യപ്പെട്ട് ടോഡ്ഹണ്ടർ സെലിബ്രിറ്റി ക്രൂസസിന്റെ ഫെയ്സ്ബുക്ക് പേജിൽ വിഡിയോ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം വിവാദമാകുന്നത്.

celebrity-equinox Celebrity Equinox

എന്നാൽ തങ്ങളുടെ കപ്പൽ ശരിയായ പാതയിലായിരുന്നെന്നും യാത്രക്കാര അപകടത്തിലാഴ്ത്തുന്ന കാര്യങ്ങളൊന്നു ചെയ്തിട്ടില്ലെന്നുമാണ് കപ്പല്‍ നടത്തിപ്പുകാരായ സെലിബ്രിറ്റി ക്രൂസ് കമ്പനിയുടെ നിലപാട്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി തങ്ങൾ ഇവിടെ തന്നെയാണ് താമസിക്കുന്നതെന്നും ധാരാളം ക്രൂസസ് ഷിപ്പുകൾ ഇതുവഴി കടന്നു പോകാറുണ്ടെന്നും ഇത്തരത്തിലുള്ള അനുഭവം ആദ്യമാണെന്നുമാണ് ടോഡ്ഹണ്ടർ പ്രതീകരിച്ചത്.

celebrity-equinox1 Celebrity Equinox

പ്രശസ്ത ആഡംബര കപ്പൽ ക്രൂസ് കമ്പനിയായ റോയൽ കരീബ്യന്റെ ഉടമസ്ഥതയിലുള്ള കപ്പലാണ് സെലിബ്രിറ്റി ഇക്വിനോക്‌സ്. ലോകത്തിലെ ഏറ്റവും വലിയ കപ്പലുകളിലൊന്നായ സെലിബ്രിറ്റി ഇക്വിനോക്‌സിൽ പരമാവധി 2850 യാത്രക്കാർക്കും 1250 ജീവനക്കാർക്കും യാത്ര ചെയ്യാനാവും. 121878 ടൺ ഭാരമാണീ കപ്പല്‍ ഭീമനുള്ളത്. 24 നോട്ടിക്കൽ മൈലാണ് പരമാവധി വേഗം. ഫ്ലോറിഡയിൽ നിന്ന് പനാമയിലേയ്ക്കും കോസ്റ്റാറിക്കയിലേയ്ക്കും അവിടന്ന തിരിച്ച് ഫ്ലോറിഡയിലേയ്ക്കുമാണ് ഈ കപ്പൽ യാത്ര നടത്തുന്നത്.

Your Rating: