Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതാണ് ക്യൂബ് ഇലക്ട്രിക്

cube-cocept-3 Denki Cube Concept

കൺസെപ്റ്റ് വാഹനങ്ങൾ എല്ലാകാലത്തും നമ്മേ അമ്പരപ്പിക്കാറുണ്ട്. ചിലത് ഒട്ടു പ്രാക്റ്റിക്കലായ മോ‍‍‍‍‍ഡലായിരിക്കില്ല എന്നാൽ മറ്റു ചിലത് വരാനിരിക്കുന്ന മാറ്റത്തിന്റെ സൂചനയും. അത്തരത്തിലൊരു കൺസെപ്റ്റ് മോ‍ഡലാണിപ്പോൾ വാഹന ലോകത്തെ താരം. 1998 ൽ നിസാൻ പുറത്തിറക്കിയ എംപിവി ക്യൂബ് കൺസെപ്റ്റ് ഡെങ്കി ക്യൂബാണിത്. ജപ്പാന്‍ , നോർത്ത് അമേരിക്ക, യൂറോപ്പ് വിപണികളിലുള്ള ക്യൂബ് പുറത്തിറങ്ങിയ കാലം മുതൽ വ്യത്യസ്ത രൂപം കൊണ്ട് ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റിയ വാഹനമാണ് .

cube-cocept-4 Denki Cube Concept

അതേ രൂപത്തിൽ തന്നെയാണ് ക്യൂബിന്റെ ഇലക്ട്രിക് കൺസെപ്റ്റ് പുറത്തിറങ്ങിയിരിക്കുന്നത്. ഇലക്ട്രിക് മോട്ടറിൽ‌ പ്രവർത്തിക്കുന്ന ക്യൂബിന്റെ ബെയ്സിക് ഡിസൈനിൽ കാര്യമായ മാറ്റങ്ങളൊന്നുമില്ലെങ്കിലും അടിമുടി ഇലക്ട്രിക് ആയിട്ടുണ്ട്. മനോഹരമായ ഇൻറീരിയറിന് നൽകിയിരിക്കുന്നത് മഞ്ഞ നിറമാണ്. സ്മാർട്ട്ഫോൺ പോലെ തോന്നിക്കുന്ന കൺസോളും, വ്യത്യസ്തമായ സ്റ്റിയറിങ് വീലുമെല്ലാം വാഹനത്തിന്റെ പ്രത്യകതയാണ്.

പരമ്പരാഗത ലീഫിലൂള്ള 1.3 ലിറ്റർ എൻജിൻ ഇലക്ട്രിക് മോട്ടറിന് വഴിമാറിയിട്ടുണ്ട്. ലീഫിൽ ഉപയോഗിച്ചിരിക്കുന്ന തരത്തിലൂള്ള ബാറ്ററിയാണ് ക്യൂബ് ഇലക്ട്രിക്കിലും. പ്രവർത്തന ക്ഷമമായ മോ‍ഡലാണ് കൺ‌സെപ്റ്റ് ആയി അവതരിപ്പിച്ചതെങ്കിലും വാഹനത്തിന്റെ പ്രൊ‍ഡക്ഷൻ മോഡൽ എന്നു പുറത്തിറങ്ങുമെന്നുള്ള വിവരങ്ങൾ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല.