Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോഡൽ ശ്രേണിക്കു ബി എസ് നാല് നിലവാരവുമായി ഡെയ്മ്​ലർ

Daimler

ഇന്ത്യയിൽ കമ്പനി വിൽപ്പനക്കുന്ന ട്രക്കുകളെല്ലാം മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് നാല്(ബി എസ് നാല്) നിലവാരത്തിലെത്തിയെന്നു ഡെയ്മ്​ലർ ഇന്ത്യ കൊമേഴ്സ്യൽ വെഹിക്കിൾസ് പ്രൈവറ്റ് ലിമിറ്റഡ്(ഡി ഐ സി വി). ഒൻപതു മുതൽ 49 ടൺ വരെ ഭാരവാഹക ശേഷിയുള്ള ട്രക്കുകളാണു ഡി ഐ സി വിയുടെ മോഡൽ ശ്രേണിയിലുള്ളത്. കൂടാതെ അടുത്ത മാസം ആദ്യം വിൽപ്പനയ്ക്കെത്തുന്ന ബസ്സുകളും മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് നാല് നിലവാരമാവും പുലർത്തുക.

സ്കൂളുകൾക്കും കമ്പനികൾക്കും ഉപയോഗിക്കാനുള്ള ബസ്സുകൾക്കു പുറമെ മുന്നിൽ എൻജിനുള്ള ‘നയൻ ടി’ ശ്രേണിയും ഡി ഐ സി വി അവതരിപ്പിക്കാൻ ഒരുങ്ങുന്നുണ്ട്. ലോകവ്യാപകമായി തന്നെ ഡെയ്മ്​ലർ വാഹനങ്ങളിൽ മികവ് തെളിയിച്ച ബ്ലൂടെക് സാങ്കേതികവിദ്യയെ ആശ്രയിച്ചാണു ഡി ഐ സി വി മലിനീകരണ നിയന്ത്രണത്തിൽ പുതിയ നിലവാരം കൈവരിക്കുന്നത്. ഇന്ത്യൻ സാഹചര്യങ്ങളിൽ 10 ലക്ഷം കിലോമീറ്ററോളം നീണ്ട പരീക്ഷണ, നിരീക്ഷണങ്ങൾക്കൊടുവിലാണ് ബ്ലൂടെക് സാങ്കേതികവിദ്യ ഉപയോക്താക്കളിലെത്തുന്നതെന്നും കമ്പനി വിശദീകരിക്കുന്നു. അപകടകാരികളായ വാതകങ്ങളുടെ കാര്യത്തിൽ ഭാരത് സ്റ്റേജ് നാല് നിഷ്കർഷിക്കുന്ന നിലവാരം പാലിക്കുന്നതിനു പുറമെ വാഹനങ്ങൾക്കു മെച്ചപ്പെട്ട ഇന്ധനക്ഷമത ഉറപ്പാക്കാനും ഈ സാങ്കേതികവിദ്യയ്ക്കു കഴിയുമെന്നാണു ഡി ഐ സി വിയുടെ അവകാശവാദം.

ഭാരത് സ്റ്റേജ് നാല് നിലവാരത്തിലേക്കു മാറുന്നതോടെ വിപണി വിഹിതം ഉയർത്താനാവുമെന്നു ഡി ഐ സി വി മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ എറിക് നെസെൽഹോഫ് പ്രതീക്ഷ പ്രകടിപ്പിച്ചു. ഇന്ത്യയിൽ മലിനീകരണം ഗുരുതര പ്രശ്നമാണെന്നും ഭാരത് സ്റ്റേജ് നാല് നിലവാരത്തിലേക്കുള്ള മാറ്റം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലോകോത്തര നിലവാരമുള്ള ഡെയ്മ്​ലർ സാങ്കേതികവിദ്യയുടെ ലഭ്യത മൂലം ഈ പരിവർത്തനത്തിനു കൂടുതൽ സമയവും പണവും ചെലഴിക്കേണ്ടിവന്നില്ലെന്നും നെസെൽഹോഫ് വിശദീകരിച്ചു.

പരിസ്ഥിതി സൗഹൃദമായ ഗതാഗത മാർഗങ്ങൾ അവതരിപ്പിക്കാൻ കമ്പനി പ്രതിജ്ഞാബദ്ധമാണെന്നു ഡെയ്മ്​ലർ ബസസ് ഇന്ത്യ മാനേജിങ് ഡയറക്ടർ മാർകസ് വില്ലിങ്ങർ അറിയിച്ചു. കൂടുതൽ നഗരങ്ങളിൽ ഭാരത് സ്റ്റേജ് നാല് നിലവാരമുള്ള ഇന്ധനം ലഭ്യമാവുന്നത് ഈ മാറ്റം കൂടുതൽ വേഗത്തിലാക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.