Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മത്സരം കടുക്കുന്നു; ദക്ഷിൺ ഡെയറിന്റെ നാലാം ദിനം

dakshin-dare-day-4

ഹൊസദുർഗയിലെ കാറ്റാടിപ്പാടങ്ങളിലൂടെയും ഷിമോഗയിലെ സമതലങ്ങളിലൂടെയും മാരുതി സുസുകി ദക്ഷിൺ ഡെയറിന്റെ നാലാം ദിവസത്തെ യാത്ര തുടരുന്നു. അൾട്ടിമേറ്റ് കാർ കാറ്റഗറിയിൽ സുരേഷ് റാണയും സഹഡ്രൈവറും തങ്ങളുടെ ഗ്രാന്റ് വിതാരയിലൂടെ ലീഡ് (06:17:03) ഉയർത്തി വിജയക്കുതിപ്പ് തുടരുന്നു. മാരുതി ജിപ്സിയിൽ സന്ദീപ് ശർമ (06:20:38) വെല്ലുവിളിയുയർത്തി തൊട്ടുപിറകെയുണ്ട്. മൂന്നാം സ്ഥാനത്ത് പുതുമുഖം ജസ്മോഹൻ സൈനിയുടെ മാരുതി ജിപ്സിയാണ്(06:32:07).

dakshin-dare-day-4-1

152 കി.മി വീതമുള്ള മൂന്ന് ഘട്ടങ്ങളിലായി മൊത്തം 472 കി.മി മത്സരാർഥികൾ നാലാം ദിനം പിന്നിട്ടു. സാധാരണ ലാപ്പുകൾക്ക്‌ പുറമേ സമതലത്തിൽ 3 കി.മി ഉള്ള സ്പെഷൽ ലാപ്പും ഉണ്ടായിരുന്നു. ഇത് കാണാൻ ആയിരക്കണക്കിന് പേരാണ് എത്തിയത്.അൾട്ടിമേറ്റ് ബൈക്ക് കാറ്റഗറിയിൽ നടരാജ് (05:10:49) ലീഡ് നിലനിർത്തി. ഫെബിൻ ജോസ്(05:52:04) നില മെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്തെത്തി. പുതുമുഖം ആകാശ് ഐതാൾ (05:56:14) മൂന്നാം സ്ഥാനത്ത് ഇടംനേടി.

dakshin-dare-day-4-2

അഞ്ചാം ദിനം ബീരൂറിലാണ് ആദ്യപാദ മത്സരം. തുടർന്ന് ഗോവയിലേക്ക് പുറപ്പെടും. ഇന്നോടെ റാലിയിലെ മത്സരങ്ങൾ അവസാനിക്കും. നാളെ സമ്മാനദാനചടങ്ങുകൾ ഗോവയിൽ നടക്കും.