Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇഗ്നിസിനെ തകർക്കാൻ ഗോ ക്രോസ്

go-cross Go Cross

ഉടൻ പുറത്തിറങ്ങുന്ന മാരുതി സുസുക്കി ഇഗ്നിസിനോടു മത്സരിക്കാൻ ക്രോസ് ഓവറുമായി ഡാറ്റ്സണ്‍ എത്തുന്നു. ഡാറ്റ്സണിന്റെ ഗോ പ്ലസ് ആധാരമാക്കി നിർമിക്കുന്ന ഗോ ക്രോസിനെയാണ് ഇഗ്നിസുമായി മത്സരിക്കാൻ ഡാറ്റ്സൺ പുറത്തിറക്കുന്നത്. ക്രോസ് ഓവർ വിപണിയിലേക്ക് ഡാറ്റ്സൺ പുറത്തിറക്കുന്ന ആദ്യമോഡലായിരിക്കും ഗോ ക്രോസ്. കഴിഞ്ഞ വര്‍ഷം നടന്ന പതിമൂന്നാമത് ഡൽഹി ഓട്ടോ എക്സ്പൊയിൽ പ്രദർശിച്ച കൺസെപ്റ്റിന്റെ പ്രൊഡക്‌ഷൻ മോ‍ഡലാണ് ഉടൻ പുറത്തിറങ്ങുക.

go-cross-1 Go Cross

ഫെബ്രുവരി 2014ല്‍ പുറത്തിറക്കിയ റെഡി-ഗോ കോൺസെപ്റ്റിൽ പുറത്തിറക്കുന്ന രണ്ടാമത്തെ മോഡലാണ് ഗോ ക്രോസ്. ഡാറ്റ്സണിന്റെ ലൈനപ്പിലേയ്ക്ക് നാലാമത്തെ മോഡലായി എത്തുന്ന ഗോ ക്രോസിന് വിപണിയിൽ മികച്ച പ്രതികരണം ലഭിക്കുമെന്നു കമ്പനി പ്രതീക്ഷിക്കുന്നു. ദൈനംദിന ഉപയോഗം, നാഗരിക ഉപയോഗം എന്നിവയ്ക്കു പുറമെ അത്യാവശ്യം അവധിക്കാല യാത്രകൾക്കും ഒരു പോലെ ഉപകരിക്കുന്ന തരത്തിലാണു രൂപകൽപ്പന.

datsun-go-cross-concept Go Cross

സാഹസികത ഇഷ്ടപ്പെടുന്ന പുതു തലമുറ യുവാക്കളെയാണ് ഈ മോഡൽ ഏറ്റവുമധികം ആകർഷിക്കുകയെന്നു കരുതുന്നു. ഗോ പ്ലസിനു സമാനമായി മൂന്നു നിര സീറ്റാണ് ഗോ ക്രോസ് കോൺസെപ്റ്റിലുള്ളത്. എന്നാൽ ഫീച്ചറുകളും രൂപകൽപനയും ഗോ പ്ലസിൽ നിന്നു വ്യത്യസ്തമാണ്. ഗോയിൽ ഉപയോഗിക്കുന്ന 1.2 ലീറ്റർ പെട്രോൾ എന്‍ജിൻ തന്നെയാകും ഗോ ക്രോസിലും. 5000 ആർപിഎമ്മിൽ 64 ബിഎച്ച്പി കരുത്തും 4000 ആർപിഎമ്മിൽ 140 എൻഎം ടോർക്കും നൽകും ഈ എൻജിൻ. ഈ വർഷം പകുതിയോടു കൂടി പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന വാഹനത്തിന്റെ വില അഞ്ചു ലക്ഷത്തിൽ ആരംഭിക്കും.  

Your Rating: