Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡൽഹിയിൽ ഇ വാഹന നികുതി ഇനി 5% മാത്രം

terra-e-rickshaw

മലിനീകരണവിമുക്തവും പരിസ്ഥിതി സൗഹൃദവുമായ വാഹനങ്ങൾക്കുള്ള മൂല്യ വർധിത നികുതി(വാറ്റ്) കുറയ്ക്കാൻ ഡൽഹി സർക്കാർ തീരുമാനം. സങ്കര ഇന്ധന കാറുകൾക്കും ബാറ്ററിയിൽ ഓടുന്ന വാഹനങ്ങൾക്കും ഇ റിക്ഷകൾക്കുമൊക്കെ ബാധകമായ വാറ്റ് നിരക്ക് 12.5 ശതമാനത്തിൽ നിന്ന അഞ്ചു ശതമാനമായാണു കുറച്ചത്. മലിനീകരണ നിയന്ത്രണം ലക്ഷ്യമിട്ട് 2016 — 17ലെ സംസ്ഥാന ബജറ്റിൽ ഉൾക്കൊള്ളിച്ചിരുന്ന പ്രഖ്യാപനമാണ് ഇപ്പോൾ പ്രാബല്യത്തിലാവുന്നത്. ഇതോടെ ഇത്തരം വാഹനങ്ങൾക്കു ഡൽഹി സംസ്ഥാനത്ത് ഈടാക്കുന്ന നികുതി, രാജ്യത്തെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കാണെന്നും സർക്കാർ അവകാശപ്പെട്ടു.

രാജ്യ തലസ്ഥാനത്തെ പരിസ്ഥിതി മലിനീകരണം നിയന്ത്രിക്കുന്നതിനൊപ്പം ഇ റിക്ഷ ഓടിച്ച് ഉപജീവനം നടത്തുന്നവർക്കും വാറ്റ് നിരക്കിൽ അനുവദിച്ച ഇളവ് ഗുണകരമാവുമെന്ന് സംസ്ഥാന സർക്കാർ പ്രതീക്ഷ പ്രകടിപ്പിച്ചു. വില കുറയുന്നതോടെ നിലവിൽ പെട്രോൾ, ഡീസൽ വാഹനങ്ങൾ ഉപയോഗിക്കുന്ന ധാരാളം പേർ സങ്കര ഇന്ധന, ബാറ്ററിയിൽ ഓടുന്ന മോഡലുകളിലേക്കു മാറുമെന്നും സർക്കാർ കരുതുന്നു.
മാത്രമല്ല, നിരക്ക് കുറയ്ക്കുന്നതോടെ ഈ മേഖലയിലെ നികുതി വെട്ടിപ്പ് ഇല്ലാതാക്കാനാവുമെന്നും അധികൃതർ കണക്കുകൂട്ടുന്നു. വാഹനം വാങ്ങുന്നവർ ‘ടിൻ’ രേഖപ്പെടുത്തിയ ബിൽ വാങ്ങണമെന്നും ഈ രേഖ ഡിവാറ്റ് ബിൽ ആപ്ലിക്കേഷൻ മുഖേന അപ്ലോഡ് ചെയ്യണമെന്നും സർക്കാർ അഭ്യർഥിച്ചിട്ടുണ്ട്.
 

Your Rating: