Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡീസൽ കാറുകൾ നിരോധിച്ചാൽ മലിനീകരണം കുറയുമോ ?

delhi-ban

മലിനീകരണ നിയന്ത്രണത്തിന്റെ ഭാഗമായി ഡൽഹിയിൽ ഇനി പുതിയ ഡീസൽ വാഹനങ്ങൾക്ക് അനുമതി നൽകരുതെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ വിധിച്ചിരിക്കുന്നു. എന്നാൽ മലീനീകരണം കുറയ്ക്കാൻ ഡീസൽ കാറുകൾ നിരോധിക്കുന്നതൊരു പോംവഴിയാണോ?

പെട്രോൾ കാറുകളെ അപേക്ഷിച്ച് ഡീസൽ കാറുകൾ കൂടുതൽ കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളുന്നുവെന്നത് സത്യം തന്നെ. ലോകത്ത് തന്നെ ഏറ്റവുമധികം അന്തരീക്ഷ മലിനീകരണമുള്ള നഗരങ്ങളിലൊന്നാണ് ന്യൂ ഡൽഹി. ഏകദേശം 27 ലക്ഷം കാറുകളാണ് ഡൽഹിയിൽ മാത്രമുള്ളത്. അതിൽ 20 ശതമാനം - അതായത് ഏകദേശം 5-6 ലക്ഷം മാത്രമാണ് ഡീസൽ കാറുകൾ.

ഐഐടി കാൺപൂർ നടത്തിയ പഠനപ്രകാരം ഡൽഹിയിലെ മലിനീകരണത്തിൽ കാറുകളുടെ പങ്ക് 2.5 ശതമാനം മാത്രമാണ്. അപ്പോള്‍ അന്തരീക്ഷമലീനികരണം വരുത്തുന്ന മാറ്റ് സ്രോതസുകളെ നിയന്ത്രിക്കാതെ ഡീസൽ കാറുകൾക്ക് മേൽ മാത്രം പഴിചാരുന്നത് ശരിയായ നടപടിയാണോ?‌

നിലവിലെ ഡീസൽ വാഹനങ്ങൾ കൂടുതൽ മികച്ച ടെക്നോളജിയാണ് ഉപയോഗിക്കുന്നത്. അത് എൻജിനിൽ നിന്ന് പുറന്തള്ളുന്ന കാർബൺ ഡൈഓക്സൈഡിന്റേയും സൾഫറിന്റേയും തോത് ഗണ്യമായി കുറച്ചിട്ടുണ്ട്. ഇന്ത്യയിൽ വിൽക്കുന്ന ഡീസലിന്റെ കാര്യം പരിഗണിച്ചാൽ‌ രാജ്യാന്തര നിലവാരത്തിൽ നിന്ന് വളരെയധികം താഴ്ന്ന നിലവാരമുള്ള ഇന്ധനമാണിത്. ‍‌ ഇന്ധനക്ഷതയും റണ്ണിങ് കോസ്റ്റും മികച്ച പ്രടനവും കാഴ്ച്ചവെയ്ക്കുന്ന ഡീസൽ കാറുകളെ നിയന്ത്രിക്കാതെ നിലവാരമുള്ള ഇന്ധനം വേണം എന്ന നിയമം കൊണ്ടുവന്നാൽ ഡൽഹിയിലെ മാത്രമല്ല രാജ്യത്ത് ആകെമാനമുള്ള പരിസ്ഥിതി മലിനീകരണങ്ങൾ കുറയില്ലേ? ഡീസൽ കാറുകളുടെ നിർമിതി പ്രോത്സാഹിപ്പിച്ച സർക്കാർ തന്നെ അവയ്ക്ക് നിരോധനമേർപ്പെടുത്തുന്നതിലെ വൈരുധ്യാത്മകത ഇപ്പോഴും മനസ്സിലാവുന്നില്ല.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.