Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുൽക്കറിന്റെ മോഡിഫൈഡ് ട്രയംഫ്

dq-modified-bike-3

മലയാളത്തിന്റെ പ്രിയ യുവതാരം ദുൽക്കർ സൽമാൻ സിനിമ ലോകത്തെ 'ബൈക്കർ' സൽമാനാണ്. ബാംഗ്ലൂർ ഡേയ്സിലെ അർജുനെപ്പോലെ ബൈക്കുകളുടെ പുറകെ പായുന്ന ദുൽക്കർ ഏറ്റവും ഒടുവിൽ സ്വന്തമാക്കിയിരിക്കുന്നത് മോ‍ഡിഫൈഡ് ട്രയംഫ് ബോൺവില്ല ബൈക്കാണ്. തന്റെ പുതിയ ബൈക്കിന്റെ ചിത്രം താരം ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് പുറത്തുവിട്ടത്.

dq-modified-bike Modified Triumph

സ്റ്റീവ് മെക്യൂനിനുള്ള ആദരവായിട്ടാണ് ബൈക്ക് മോഡിഫൈ ചെയ്തത് എന്നാണ് താരം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്. തന്റെ വളരെക്കാലത്തെ ആഗ്രഹമായിരുന്നു ഇത്തരത്തിലുള്ളൊരു ബൈക്ക് മോഡിഫിക്കേഷൻ. ആറുമാസത്തിൽ അധികമായി മോഡിഫിക്കേഷൻ ജോലികൾ ആരംഭിച്ചിട്ട്, മൂന്നു മാസത്തെ ആലോചനയ്ക്ക് ശേഷമാണ് ഇപ്പോഴത്തെ നിറം തിരഞ്ഞെടുത്തതെന്നും ദുൽക്കർ പറയുന്നു. കൂടാതെ കൊച്ചിയിലെ ട്രയംഫ് ഷോറൂമായ ശ്യാമഡൈനാമിക്സിന് നന്ദിയും താരം ഇൻസ്റ്റാഗ്രാമിൽ കുറിച്ചിട്ടുണ്ട്. ട്രയംഫ് ബോൺവില്ല ബൈക്കിലാണ് ദുൽക്കർ മോഡിഫിക്കേഷൻ നടത്തിയിരിക്കുന്നത്.

dq-modified-bike-2 Modified Triumph

നേരത്തെ ദുൽക്കർ സൽമാൻ ബിഎംഡബ്ല്യു ആർ 1200 ജിഎസ് എന്ന അഡ്വഞ്ചർ ടൂറർ‌ ബൈക്ക് സ്വന്തമാക്കിയിരുന്നു. മാത്രമല്ല ബൈക്കിൽ‌ ബാംഗ്ലൂരിൽ നിന്ന് ബന്ദിപ്പൂർ‌, മുതുമല, കൂനൂർ വഴിയൊരു യാത്രയും നടത്തി. 865 സിസി എൻജിനാണ് ബോൺവില്ലയിൽ ഉപയോഗിക്കുന്നത്. 7500 ആർപിഎമ്മിൽ 60.3 ബിഎച്ച്പി കരുത്താണുള്ളത്. 5500 ആർ‌പിഎമ്മിൽ 61 എൻഎം ടോർക്കുമുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.