വാഹനപ്രേമിയായ അച്ഛന് ചേർന്ന് മകൻ തന്നെയാണ് നമ്മുടെ ദുൽഖർ. കാരണം എന്താണെന്നല്ലേ? ഡിക്യു കഴിഞ്ഞ ദിവസം ബാംഗ്ലൂരിൽ നിന്ന് കൊച്ചി വരെ ഒരു യാത്ര നടത്തി. ബിഎംഡബ്ല്യു ബൈക്കിൽ. സിനിമയിലെ ബൈക്കർ സൽമാൻ എന്നറിയപ്പെടുന്ന ഡിക്യുവിന് മമ്മൂക്കയെപ്പോലെ തന്നെ വാഹനങ്ങളോട് വലിയ കമ്പമാണ്.
മിനി കൂപ്പർ കൺട്രിമാൻ, ബിഎംഡബ്ല്യും, പജേരോ സ്പോർട്ട് തുടങ്ങിയ വാഹന നിരയിലേയ്ക്ക് എത്തിയ പുതിയ അതിഥിയാണ് ബിഎംഡബ്ല്യു ആർ 1200 ജിഎസ് എന്ന ക്രൂയിസർ ബൈക്ക്. ബാംഗ്ലൂരിൽ നിന്ന് ബന്ദിപ്പൂർ, മുതുമല, കൂനൂർ വഴി നടത്തിയ യാത്രയുടെ ചിത്രങ്ങൾ ദുൽഖർ സെഷ്യൽനെറ്റ്‌വർക്കിംഗ് സൈറ്റായ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു.
ഉറ്റസുഹൃത്തിനൊപ്പമാണ് ദുൽഖർ യാത്ര നടത്തിയത്. യാത്ര തുടങ്ങും മുമ്പ് അധികമാരും സംഭവത്തെപ്പറ്റി അറിഞ്ഞിരുന്നില്ല. പിന്നീട് ചിത്രങ്ങൾ പുറത്തു വന്നതോടെയാണ് താരം നടത്തിയ കൗതുക യാത്ര പുറംലോകമറിഞ്ഞത്.