Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വർണ വർണത്തിൽ ‘ടി എൻ ടി 600 ഐ’യുമായി ബെനെല്ലി

Benelli TNT 600i Gold Limited Edition

ഇറ്റാലിയൻ സൂപ്പർ ബൈക്ക് നിർമാതാക്കളായ ബെനെല്ലിയിൽ നിന്നുള്ള പരിമിതകാല പതിപ്പായ ‘ടി എൻ ടി 600 ഐ’ അടുത്ത ആഴ്ച വിൽപ്പനയ്ക്കെത്തും. സ്വർണ നിറത്തിന്റെ പകിട്ടോടെ അടുത്ത ശനിയാഴ്ച എത്തുന്ന ബൈക്കിന് 5.58 ലക്ഷം രൂപയാണു ഡൽഹിയിലെ ഷോറൂം വില. ഇത്തരത്തിൽപെട്ട 60 ബൈക്കുകൾ മാത്രമാവും രാജ്യവ്യാപകമായി വിൽപ്പനയ്ക്കുണ്ടാവുകയെന്നും ഡി എസ് കെ മോട്ടോവീൽസ് — ബെനെല്ലി സഖ്യം പ്രഖ്യാപിച്ചിട്ടുണ്ട്.

ബെനെല്ലി ശ്രേണി ഇന്ത്യൻ വിപണിയിൽ കൈവരിച്ച തകർപ്പൻ വിജയത്തിന്റെ ആഘോഷമായിട്ടാണു സ്വർണവർണമുള്ള ‘ടി എൻ ടി 600 ഐ’ പരിമിതകാലപതിപ്പ് അവതരിപ്പിക്കുന്നതെന്നുഡി എസ് കെ മോട്ടോ വീൽസ് ചെയർമാൻ ശിരീഷ് കുൽക്കർണി അറിയിച്ചു. രാജകീയമായ സ്വർണവർണത്തിൽ ലഭ്യമാവുന്ന ആദ്യ 600 സി സി സൂപ്പർ ബൈക്കാണിതെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇറ്റലിയിൽ നിന്നുള്ള ഈ സ്വർണ സുന്ദരിയെ സ്വന്തമാക്കാൻ അപൂർവം പേർക്കു മാത്രമാണ് അവസരമെന്നും കുൽക്കർണി ഓർമിപ്പിച്ചു.

ബൈക്കിനു കരുത്തേകുന്നത് 600 സി സി, ഇൻ ലൈൻ, നാലു സിലിണ്ടർ, ലിക്വിഡ് കൂൾഡ് എൻജിനാണ്; 11500 ആർ പി എമ്മിൽ പരമാവധി 85.07 ബി എച്ച് പി കരുത്തും 10500 ആർ പി എമ്മിൽ 54.6 എൻ എം വരെ ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക.